
കോഴിക്കോട്: കോഴിക്കോട് പയിമ്പ്രയിൽ പിക്കപ്പ് വാൻ വയലിലേക്ക് മറിഞ്ഞ് സ്കൂൾ വിദ്യാർത്ഥികൾക്ക് പരുക്ക്. പയിമ്പ്ര സ്കൂളിന് സമീപമാണ് അപകടം നടന്നത്. അപകടത്തിൽ നാല് വിദ്യാർത്ഥിനികൾക്കും ഡ്രൈവർക്കും പരുക്കേറ്റു.
പരുക്കേറ്റ ഒരു വിദ്യാർത്ഥിനിയുടെ നില ഗുരുതരമാണ്. സ്കൂളിലേക്കുള്ള റോഡിലൂടെ നടന്ന് പോവുകയായിരുന്ന വിദ്യാർത്ഥിനികൾക്ക് മേൽ പിക്കപ്പ് വാൻ മറിയുകയായിരുന്നു. പരുക്കേറ്റ വിദ്യാർത്ഥിനികളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam