കനത്ത മഴ: ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

By Web DeskFirst Published Jul 16, 2018, 9:38 PM IST
Highlights
  • മൂന്ന് ജില്ലകളില്‍ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി
  • എറണാകുളം ജില്ലയിലെ പ്ലസ്ടു തലം വരെയുള്ള സ്‌കൂളുകള്‍ക്കാണ് അവധി

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച (ജൂലൈ 17) അവധി പ്രഖ്യാപിച്ചു. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. എറണാകുളം ജില്ലയിലെ പ്ലസ്ടു തലം വരെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും, ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകള്‍ക്കും, തൃശ്ശൂര്‍ ജില്ലയിലെ രണ്ട് താലൂക്കുകള്‍ക്കുമാണ് അതാത് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലെ പ്രൊഫഷണ്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കാണ് ചൊവ്വാഴ്ച അവധി നല്‍കിയിരിക്കുന്നത്. കാര്‍ത്തികപ്പള്ളി, കുട്ടനാട്, അമ്പലപ്പുഴ, ചേര്‍ത്തല എന്നീ താലൂക്കുകളിലാണ് അവധി. ചെങ്ങന്നൂരില്‍ ദുരിതാശ്വാസക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധിയായിരിക്കും. തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലെ പ്ലസ്ടു തലം വരെയുള്ള ഐസിഎസ്ഇ, സിബിഎസ്ഇ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പകരം, ജൂലൈ 28ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവൃത്തി ദിവസമായിരിക്കുമെന്നും തൃശൂര്‍ ജില്ലാ കളക്ടർ അറിയിച്ചു

അതേസമയം മഹാത്മാഗാന്ധി, കണ്ണൂര്‍, സര്‍വകലാശാലകള്‍ ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. ജൂലൈ 16,17 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ആരോഗ്യ സര്‍വകലാശാലയുടെ കീഴില്‍ ചൊവ്വാഴ്ച ബി.ഫാം പരീക്ഷകള്‍ മാത്രമാണ് നടക്കുന്നത്. അതും ഉച്ചയ്ക്കു ശേഷം. ആയതിനാല്‍ രാവിലത്തെ സ്ഥിതി ഗതികള്‍ നോക്കിയശേഷം പരീക്ഷകളുടെ കാര്യത്തില്‍ തീരുമാനം എടുക്കുമെന്നു പരീക്ഷാ കണ്‍ട്രോളറും ഡീനും അറിയിച്ചു.

click me!