പാക്കിസ്ഥാനില്‍ സ്കൂളുകള്‍ അഗ്നിക്കിരയാക്കുന്നു; ആക്രമിക്കപ്പെട്ടതില്‍ ഭൂരിഭാഗവും ഗേള്‍സ് സ്കൂളുകള്‍

By Web TeamFirst Published Aug 8, 2018, 4:09 PM IST
Highlights

സ്ത്രീകളുടെ വിദ്യാഭ്യാസത്തെ എതിര്‍ക്കുന്ന സേന സ്കൂളുകള്‍ക്ക് നേരെ ആക്രമണം പതിവാക്കുന്നത് ആശങ്കയുണര്‍ത്തുകയാണ്. 2004 ലും 2011ലും സ്കൂളുകള്‍ക്ക് നേരെ പാക്കിസ്ഥാനില്‍  ആക്രമണം ഉണ്ടായിട്ടുണ്ട്. 2004 ല്‍  ഒന്‍പത് സ്കൂളുകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇതില്‍ എട്ട് സ്കൂളുകള്‍ ഗേള്‍സ് സ്കൂളുകളാണ്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 1500 സ്കൂളുകളാണ് ആക്രമിക്കപ്പെട്ടത്.  പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി വാദിച്ചതിനാണ് നൊബേല്‍ സമ്മാന ജേതാവായ മലാല യൂസഫ് സായിക്ക് നേരെ താലിബാന്‍ വെടിയുതിര്‍ത്തത്.

ലാഹോര്‍:പാക്കിസ്ഥാനില്‍ രണ്ട് ഗേള്‍സ് സ്കൂള്‍ അഗ്നിക്കിരയാക്കി. സ്കൂളുകള്‍ക്ക് നേരെ ഈ ആഴ്ചയില്‍ നടക്കുന്ന രണ്ടാമത്തെ വലിയ ആക്രമണമാണിത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച 12 സ്കൂളുകളാണ് തിരിച്ചറിയാത്ത ഒരു കൂട്ടം ആള്‍ക്കാര്‍ കത്തിച്ചത്. ഇതില്‍ പകുതിയിലധികവും ഗേള്‍സ് സ്കൂളാണ്. സ്കൂളുകള്‍ക്ക് നേരെ രാത്രിയില്‍ മാത്രം ആക്രമണം നടക്കുന്നതിനാല്‍ ആളപായമില്ല. പാക്കിസ്ഥാനിലെ പിഷിന്‍ ജില്ലയിലെ ബാലോചിസ്ഥാന്‍ പ്രവിശ്യയിലാണ് സംഭവം. 

click me!