ശത്രുക്കള്‍ക്ക് പേടിസ്വപ്നമാവാന്‍ കരഞ്ജ് ഇനി നാവിക സേനയ്ക്കൊപ്പം

Published : Jan 31, 2018, 06:13 PM ISTUpdated : Oct 04, 2018, 05:52 PM IST
ശത്രുക്കള്‍ക്ക് പേടിസ്വപ്നമാവാന്‍ കരഞ്ജ് ഇനി നാവിക സേനയ്ക്കൊപ്പം

Synopsis

ദില്ലി: ഇന്ത്യന്‍ നാവിക സേനയുടെ അഭിമാനമായ സ്‌കോര്‍പീന്‍ വിഭാഗത്തില്‍പെട്ട മൂന്നാമത്തെ അന്തര്‍വാഹിനി "കരഞ്ജ്'  നീറ്റിലിറക്കി. മുംബൈയിലെ മാസഗണ്‍ ഡോക് ലിമിറ്റഡ് കപ്പല്‍ശാലയില്‍ നിര്‍മ്മിച്ച കരഞ്ജ്, നാവികസേനാ ചീഫ് അഡ്മിറല്‍ സുനില്‍ ലാമ്പയുടെ ഭാര്യ റീന ലാമ്പയാണ് നീറ്റിലിറക്കിയത്.

നിരവധി സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമേ കരഞ്ജ് കമ്മീഷന്‍ ചെയ്ത് സേനയുടെ ഭാഗമായി മാറുകയുള്ളൂ. മുംബൈ കപ്പല്‍ശാലയില്‍ നിര്‍മ്മിക്കുന്ന ആറാമത്തെ അന്തര്‍വാഹിനിയാണ് കരഞ്ജ്.  ഫ്രഞ്ച് കപ്പല്‍നിര്‍മ്മാതാക്കളായ നേവല്‍ ഗ്രൂപ്പുമായി ചേര്‍ന്നായിരുന്നു കരഞ്ജിന്റെ നിര്‍മ്മാണം. സ്‌കോര്‍പീന്‍ വിഭാഗത്തിലെ ആദ്യ അന്തര്‍വാഹിനിയായ ഐ.എന്‍.എസ് കല്‍വരി കഴിഞ്ഞമാസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി കമ്മീഷന്‍ ചെയ്തത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബസ്, ട്രെയിൻ, ആശുപത്രി വിവരങ്ങൾ ഒരിടത്ത്, തീർത്ഥാടകർക്കുള്ള സേവനങ്ങൾ വിരൽത്തുമ്പിൽ; ശബരി പോർട്ടലിന് തുടക്കമായി
രാഷ്ട്രപതി അനുമതി നൽകി, എൽഡിഎഫ് കാലത്തെ സ്വകാര്യ സർവകലാശാല ബിൽ 2025 അസാധുവായി; പുതിയ ബിൽ ഉടൻ