ത​ക​ർ​ന്നു​വീ​ണ മ്യാ​ൻ​മ​ർ സൈ​നി​ക വി​മാ​ന​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ൾ ആ​ൻ​ഡ​മാ​ൻ സ​മു​ദ്ര​ത്തി​ൽ

Published : Jun 08, 2017, 07:51 AM ISTUpdated : Oct 05, 2018, 12:11 AM IST
ത​ക​ർ​ന്നു​വീ​ണ മ്യാ​ൻ​മ​ർ സൈ​നി​ക വി​മാ​ന​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ൾ ആ​ൻ​ഡ​മാ​ൻ സ​മു​ദ്ര​ത്തി​ൽ

Synopsis

യാങ്കൂണ്‍: ത​ക​ർ​ന്നു​വീ​ണ മ്യാ​ൻ​മ​ർ സൈ​നി​ക വി​മാ​ന​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ൾ ആ​ൻ​ഡ​മാ​ൻ സ​മു​ദ്ര​ത്തി​ൽ ക​ണ്ടെ​ത്തി. മ്യാ​ൻ​മ​റി​ലെ ദാ​വേ സി​റ്റി​യി​ൽ​നി​ന്നും 218 കി​ലോ​മീ​റ്റ​ർ മാ​റി സ​മു​ദ്ര​ത്തി​ൽ വി​മാ​ന ഭാ​ഗം ക​ണ്ടെ​ത്തി​യ​താ​യി വ്യോ​മ​സേ​ന വ​ക്താ​വ് അ​റി​യി​ച്ചു. തെ​ര​ച്ചി​ൽ ന​ട​ത്തി​യ നാ​വി​ക ക​പ്പ​ലു​ക​ളും വി​മാ​ന​ങ്ങ ളു​മാ​ണ് വി​മാ​ന​ത്തി​ന്‍റെ ഒ​രു ഭാ​ഗം ക​ണ്ടെ​ത്തി​യ​ത്.

പ​ട്ടാ​ള​ക്കാ​രും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ 120 പേ​രു​മാ​യി മി​യെ​ക്കി​ൽ​നി​ന്നു യാ​ങ്കോ​ണി​ലേ​ക്കു പോ​യ സൈ​നി​ക വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് പ്രാ​ദേ​ശി​ക സ​മ​യം 1.35ന് ​വി​മാ​ന​വു​മാ​യു​ള്ള ബ​ന്ധം ന​ഷ്ട​പ്പെ​ട്ടെ​ന്നു ഗ്രൗ​ണ്ട് ക​ൺ​ട്രോ​ൾ അ​റി​യി​ച്ചു.

സൈ​നി​ക​രും കു​ടും​ബാം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ 106 പേ​രും 14 ജീ​വ​ന​ക്കാ​രു​മാ​ണു ചൈ​നീ​സ് നി​ർ​മി​ത വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. 18000 അ​ടി ഉ​യ​ര​ത്തി​ൽ പ ​റ​ക്കു​ന്പോ​ഴാ​ണു വി​മാ​ന​വു​മാ​യു​ള്ള ക​മ്യൂ​ണി​ക്കേ​ഷ​ൻ ബ​ന്ധം നി​ല​ച്ച​ത്.

മ്യാ​ൻ​മ​റി​ലെ മു​ൻ സൈ​നി​ക ഭ​ര​ണ​കൂ​ടം വാ​ങ്ങി​ക്കൂ​ട്ടി​യ വി​മാ​ന​ങ്ങ​ളാ​ണ് സ​ർ​വീ​സി​ലു​ള്ള​വ​യെ​ല്ലാം ത​ന്നെ. ഇ​വ​യി​ൽ പ​ല​തും കാ​ല​പ്പ​ഴ​ക്കം ചെ​ന്ന​താ​ണെ​ന്ന് ആ ​രോ​പ​ണ​മു​ണ്ട്. മ​ൺ​സൂ​ൺ കാ​ല​മാ​ണെ​ങ്കി​ലും ഇ​ന്ന​ലെ സൈ​നി​ക വി​മാ​നം കാ​ണാ​താ​യ സ​മ​യ​ത്ത് കാ​ലാ​വ​സ്ഥ സാ​ധാ​ര​ണ​ഗ​തി​യി​ലാ​യി​രു​ന്നു​വെ​ന്നു പ​റ​യ​പ്പെ​ടു​ന്നു. വി​മാ​ന​ദു​ര​ന്ത​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മറ്റത്തൂരിലെ കൂറുമാറ്റം; 'ഡിസിസി അധ്യക്ഷൻ പച്ചക്കള്ളം പറയുന്നു, വിപ്പ് നൽകിയിട്ടില്ല', രാജിവെച്ചിട്ടില്ലെന്ന് പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് അംഗങ്ങള്‍
നെയ്യാറ്റിൻകരയിൽ മൊബൈൽ ഷോപ്പ് ഉടമ തൂങ്ങി മരിച്ച നിലയിൽ