
തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറയിൽ കടലാക്രമണത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപ നൽകും. സൗജന്യ റേഷനും അനുവദിച്ചു. കടലാക്രമണമുണ്ടായ പ്രദേശങ്ങൾ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും സന്ദർശിച്ചു.
ഈ പ്രദേശങ്ങളില്‍ ഉള്ളതെല്ലാം കടലെടുത്തിരുന്നു. കാലവർഷം തുടങ്ങിയതോടെ കൂടുതൽ ശക്തി പ്രാപിച്ച തിരകൾ കരയിലെ രണ്ടാം നിരയിലെ വീടുകളും തകർത്തു. ഇതോടെയാണ് വീട് നഷ്ടപ്പെട്ടവർക്ക് ധനസഹായം നൽകാനുള്ള മന്ത്രിസഭാ തീരുമാനം
അതേസമയം കടൽ ഭിത്തി നിര്‍മാണത്തിലെ കാലതാമസമാണ് പ്രശ്നം രൂക്ഷമാക്കിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. സർക്കാര്‍ സഹായമെത്തിയെങ്കിലും തീരത്ത് ആശങ്കയൊഴിഞ്ഞിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam