മത്സ്യബന്ധന ബോട്ട് ഇടിച്ചുതകര്‍ത്ത കപ്പലില്‍ പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുത്തു

Published : Jun 13, 2017, 10:17 AM ISTUpdated : Oct 05, 2018, 12:07 AM IST
മത്സ്യബന്ധന ബോട്ട് ഇടിച്ചുതകര്‍ത്ത കപ്പലില്‍ പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുത്തു

Synopsis

കൊച്ചിയില്‍ മത്സ്യ ബന്ധന ബോട്ടില്‍ ഇടിച്ച കപ്പലില്‍ സയുക്ത സംഘം നടത്തിയ പരിശോധന പൂര്‍ത്തിയായി. കേന്ദ്ര ഷിപ്പിങ്ങ് മന്ത്രാലയം, കോസ്റ്റല്‍ പോലീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന പൂര്‍ത്തിയാക്കിയത് . എം.വി ആംബര്‍ കപ്പലിലെ വോയേജ് ഡാറ്റ റെക്കോര്‍ഡര്‍ സംഘം ഡീകോഡ് ചെയ്തെടുത്തിട്ടുണ്ട്. ഇത് വിശദമായി പരിശോദിക്കുകയാണെന്നു ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വിശദമായ പരിശോധന നടത്തിയ ശേഷമേ അപകടം നടത്തിയത് ഈ കപ്പല്‍ തന്നെയാണോ എന്ന് ഇന്നു ഉറപ്പിക്കാനാകൂ. തുടര്‍ന്നായിരിക്കും ക്യാപ്റ്റനെ കസ്റ്റഡിയില്‍ എടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. മനഃപൂര്‍വ്വം അപകടമുണ്ടാക്കിയതാണോ എന്നും പരിശോധനയില്‍ കണ്ടെത്താന്‍ കഴിയും. കപ്പലിലെ രേഖകള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ രേഖകള്‍ കോടതിയില്‍ ഹാജരാക്കണോ എന്ന കാര്യത്തിലും ഉദ്ദ്യോഗസ്ഥര്‍ക്കിടയില്‍ അവ്യക്തതയുണ്ട്. അതേസമയം അപകടത്തില്‍ കാണാതായ മത്സ്യ തൊഴിലാളി മോതി ചൗധരിക്കായി ഇന്നും തിരച്ചില്‍ തുടരും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ടപാടെ പരസ്പരം കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവച്ച് വിഡി സതീശനും പിവി അൻവറും, 'ടീം യുഡിഎഫ് 2026 ൽ സെഞ്ച്വറി അടിക്കുന്നതിന്‍റെ ഭാഗമായതിൽ സന്തോഷം'
'ഒരു വാതിൽ അടയുമ്പോൾ ഒരുപാട് വാതിലുകൾ തുറക്കപ്പെടും'; ദീപ്തി മേരി വർഗീസിന് പിന്തുണയുമായി മാത്യു കുഴൽനാടൻ