കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസിനെതിരെ ഒരുവിഭാഗം ജീവനക്കാര്‍ പണിമുടക്കുന്നു

Published : Jan 05, 2017, 08:33 AM ISTUpdated : Oct 04, 2018, 06:16 PM IST
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസിനെതിരെ ഒരുവിഭാഗം ജീവനക്കാര്‍ പണിമുടക്കുന്നു

Synopsis

സമരം നേരിടാൻ സർക്കാർ പ്രഖ്യാപിച്ച ഡയസ്നോൺ ഭീഷണി തള്ളിക്കൊണ്ടാണ് ഒരു വിഭാഗം ജീവനക്കാർ പണിമുടക്കിയത്.  13ന് മുഖ്യമന്ത്രി ചർച്ച വിളിച്ചിട്ടുണ്ടെങ്കിലും ചർ‍ച്ച പ്രഹസനമാണെന്നാണ് സമരക്കാരുടെ നിലപാട്. പണിമുടക്കിയ ജീവനക്കാർ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് പ്രകടനം നടത്തി. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് വരുന്നത് ഇപ്പോഴുള്ള ജീവനക്കാരുടെ പ്രമോഷന്‍ സാധ്യതകളെ ബാധിക്കുമെന്നതാണ് ജീവനക്കാര്‍ ഉയര്‍ത്തുന്ന പ്രധാന പ്രതിഷേധം.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അനാവശ്യ സമരങ്ങള്‍ നടത്തിയ എല്‍.ഡി.എഫിന്, സമരം ചെയ്യുന്നത് പോലെ പോലെ നിസ്സാരമല്ല ഭരണമെന്ന് മനസ്സിലായിക്കാണുമെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചു. അഡ്മിനിസ്ട്രേറ്റീവ് സർവ്വീസനെ അനുകൂലിക്കുന്നില്ലെങ്കിലും ഇടത് സംഘടനകൾ പ്രത്യക്ഷ സമരത്തിന് ഇറങ്ങിയില്ല. സൂചനാ പണിമുടക്കിന് പിന്നാലെ സമരം കൂടുതൽ ശക്തമാക്കുമെന്നാണ് പ്രതിഷേധക്കാരുടെ മുന്നറിയിപ്പ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറാന് ട്രംപിന്‍റെ മുന്നറിയിപ്പ്, 'പ്രതിഷേധക്കാരെ വെടിവെച്ചാൽ രക്ഷിക്കാൻ അമേരിക്കയെത്തും, അമേരിക്കൻ സൈന്യം തയ്യാർ'
രണ്ട് വർഷത്തിനുള്ളിൽ ജയിച്ചില്ലെങ്കിൽ ജോലി പോകും? സംസ്ഥാനത്തെ സ്‌കൂൾ അധ്യാപകർക്ക് സർക്കാർ ഉത്തരവിലും സംരക്ഷണമില്ല; ടെറ്റ് പരീക്ഷയെഴുതണം