പിടികിട്ടാപ്പുള്ളി 20 വര്‍ഷത്തിന് ശേഷം പിടിയില്‍

By Web DeskFirst Published Mar 23, 2018, 3:33 PM IST
Highlights

അഞ്ചു പ്രതികളേയും പിടികൂടിയെങ്കിലും സുരേന്ദ്രന്‍ അന്ന് പൊലീസിനെ വെട്ടിച്ച് വിദേശത്തേക്ക് കടന്നു.

മലപ്പുറം: കൊലപാതക്കേസില്‍ പ്രതിയായ പിടികിട്ടാപ്പുള്ളി ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് പിടിയിലായി.തിരൂര്‍ യാസിര്‍ വധക്കേസിലെ പ്രതിയായ സുരേന്ദ്രനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുപതുവര്‍ഷം മുമ്പ് 1998ലാണ് തിരൂരിലെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന യാസിര്‍ കൊല്ലപ്പെട്ടത്. മതം മാറിയ വിരോധത്തില്‍ സുരേന്ദ്രനടക്കമുള്ള ആര്‍.എസ്.എസ് പ്രവര്‍ത്തകരായ ആറംഗസംഘം വെട്ടിക്കൊലപെടുത്തിയെന്നായിരുന്നു കേസ്.

അഞ്ചു പ്രതികളേയും പിടികൂടിയെങ്കിലും സുരേന്ദ്രന്‍ അന്ന് പൊലീസിനെ വെട്ടിച്ച് വിദേശത്തേക്ക് കടന്നു.പിന്നീട് വിദേശത്തുനിന്ന് വന്നെങ്കിലും സുരേന്ദ്രന്‍ തിരൂരിലേക്ക് വരാതെ കര്‍ണ്ണാടകയില്‍ തങ്ങി.കുടകില്‍ ഒളിവില്‍ ജോലിചെയ്തു വരുന്നതിനിടയില്‍ കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് സുരേന്ദ്രനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ സുരേന്ദ്രനെ പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.വിചാരണ നടപടികള്‍ക്കിടെ യാസിര്‍ വധക്കേസിലെ ഒരു പ്രതി കൊല്ലപ്പെട്ടിരുന്നു.ബി.പി.അങ്ങാടി സ്വദേശി രവിയാണ് കൊല്ലപ്പെട്ടത്.

click me!