സ്വാശ്രയ മെഡിക്കൽ കോളജുകളിലെ എൻ.ആർ.​എ ക്വാട്ട ഫീസ്​ 20 ലക്ഷം രൂപയാക്കി

Web Desk |  
Published : Feb 27, 2018, 02:59 PM ISTUpdated : Jun 08, 2018, 05:52 PM IST
സ്വാശ്രയ മെഡിക്കൽ കോളജുകളിലെ എൻ.ആർ.​എ ക്വാട്ട ഫീസ്​ 20 ലക്ഷം രൂപയാക്കി

Synopsis

അഞ്ച്​ ലക്ഷം രൂപ  കോർപ്പ​സ്​ ഫണ്ടിലേക്ക്​ മാറ്റും

തിരുവനന്തപുരം: സംസ്​ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ എൻ.ആർ.​എ ക്വാട്ട ഫീസ്​ 20 ലക്ഷം രൂപയാക്കി നിശ്​ചയിച്ചു. ജസ്​റ്റിസ്​ രാ​ജേന്ദ്രബാബു അധ്യക്ഷനായ ഫീ റഗുലേറ്ററി കമ്മിറ്റിയാണ്​ ഇതുസംബന്ധിച്ച ഉത്തരവ്​ പുറപ്പെടുവിച്ചത്​. ഈ അധ്യയന വർഷത്തിലും (2017018)  അടുത്ത അധ്യയന വർഷവും (2018-19) 20 ലക്ഷം രൂപയായിരിക്കും എൻ.ആർ.​ഐ ഫീസ്​. 

ഇതിൽ അഞ്ച്​ ലക്ഷം രൂപ ബി.പി.എൽ വിദ്യാർഥികൾക്ക്​ സ്​കോളർഷിപ്പ്​ നൽകാനുള്ള കോർപ്പ​സ്​ ഫണ്ടിലേക്ക്​ മാറ്റും. കൃസ്​ത്യൻ മെഡിക്കൽ കോളജുകളായ അമല, ജൂബിലി, മലങ്കര, പുഷ്​പഗിരി മെഡിക്കൽ കോളജുകളിൽ ഈ വർഷം എൻ.ആർ.​ഐ ഫീസ്​ 18 ലക്ഷവും അടുത്ത വർഷം 20 ലക്ഷം രൂപയുമായിരിക്കും. ഈ തുകയിൽ നിന്നും അഞ്ച്​ ലക്ഷം രൂപ സ്​കോളർഷിപ്പിനുള്ള കോർപ്പസ്​ ഫണ്ടിലേക്ക്​ മാറ്റും. 

ഇതുസംബന്ധിച്ച്​ ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിന്‍റെ അന്തിമ വിധിക്ക്​ വിധേയമായിട്ടാണ്​ ഫീസ്​ നിശ്​ചയിച്ചത്​. പരിയാരം ഒഴികെയുള്ള മറ്റ്​ സ്വാശ്രയ മെഡിക്കൽ​ കോളജുകളിലെ ഫീസ്​ നിർണയം കഴിഞ്ഞ ദിവസം ഫീ റഗുലേറ്ററി കമ്മിറ്റി പൂർത്തിയാക്കിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷവും സിപിഎമ്മും കോൺ​ഗ്രസും രാജ്യവിരുദ്ധ മനോഭാവം തുടരുന്നു: അനിൽ ആന്റണി
നമ്മുടെ നേട്ടങ്ങൾ സഹായം നിഷേധിക്കാനുള്ള കാരണമാക്കുന്നു; കേന്ദ്ര മന്ത്രിക്ക് അക്കമിട്ട് നിരത്തി നിവേദനം നൽകിയതാണ്, പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി