
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റ് പ്രവേശനത്തിനുള്ള മെറിറ്റ് സീറ്റിലെ ഫീസ് കുറയ്ക്കാൻ തയാറാണെന്ന് എംഇഎസ്. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കില്‍ പങ്കെടുക്കവെ എംഇഎസ് ചെയർമാൻ ഫസൽ ഗഫൂറാണ് ഇക്കാര്യം അറിയിച്ചത്. ഫീസ് കുറയ്ക്കുന്നത് കോളേജിന്റെ വരുമാനത്തെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
2,50,000 ഫീസ് എന്നത് 2,10,000 ആക്കിയാലും നഷ്ടമില്ലെന്നും ഫസൽ ഗഫൂർ പറഞ്ഞു. മറ്റ് മെഡിക്കൽ മാനേജേമെന്റുകളും ഫീസ് കുറയ്ക്കാൻ തയാറാകണമെന്നു പറഞ്ഞ ഫസൽ ഗഫൂർ മാനേജ്മെന്റുകളുമായി ചർച്ച നടത്താൻ മുഖ്യമന്ത്രി തയാറാകണമെന്നും ആവശ്യപ്പെട്ടു. ഫസല്‍ ഗഫൂര്‍ പങ്കെടുക്കുന്ന പോയിന്റ് ബ്ലാങ്ക് ഇന്ന് രാത്രി 7.30ന് ഏഷ്യാനെറ്റ് ന്യൂസില്‍ കാണാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam