ഫ്രാന്‍സിന്‍റെ എതിരാളികളെ ഇന്നറിയാം

Web Desk |  
Published : Jul 11, 2018, 11:36 AM ISTUpdated : Oct 04, 2018, 03:00 PM IST
ഫ്രാന്‍സിന്‍റെ എതിരാളികളെ ഇന്നറിയാം

Synopsis

ഫൈനലുറപ്പിക്കാന്‍ ഇംഗ്ലണ്ടും ക്രൊയേഷ്യയും

മോസ്‌കോ: ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിന്‍റെ എതിരാളികളെ ഇന്നറിയാം. രണ്ടാം സെമിയിൽ ഇംഗ്ലണ്ടും ക്രൊയേഷ്യയും നേര്‍ക്കുനേര്‍ വരും.  മോസ്കോയിൽ ഇന്ത്യന്‍ സമയം രാത്രി 11.30ന് ആണ് മത്സരം. 1966ന് ശേഷം ആദ്യ ഫൈനലാണ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്. അതേസമയം ആദ്യ കിരീടത്തോട് ഒരുപടി അടുക്കാനാണ് ക്രൊയേഷ്യ മൈതാനത്തിറങ്ങുന്നത്. 

ലോകകപ്പിൽ ആദ്യ നേര്‍ക്കുനേര്‍ പോരാട്ടത്തിനാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ഹാരി കെയ്‌നിന്‍റെ ഗോളടി മികവും രാജ്യാന്തര മത്സരങ്ങളിലെ മികച്ച ചരിത്രമാണ് ഇംഗ്ലണ്ടിന്‍റെ ആത്മവിശ്വാസം. സെറ്റ് പീസുകളിലൂടെ ഗോള്‍ നേടുക എന്ന ശീലം ഇംഗ്ലണ്ടിന് ഈ മത്സരത്തിലും ചിലവാകുമോ എന്ന് കണ്ടറിയണം. എന്നാല്‍ ഈ ലോകകപ്പിലെ മിന്നല്‍ കുതിപ്പില്‍ ഇംഗ്ലണ്ട് വഴിമാറും എന്ന പ്രതീക്ഷയിലാണ് ക്രൊയേഷ്യ. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'എന്തിനാണിത്ര പിടിവാശി? ഇത് നിര്‍ഭാഗ്യകരം'; പോസ്റ്റൽ ബാലറ്റ് കേസിൽ തെര‍ഞ്ഞെടുപ്പ് കമ്മീഷനെതിരെ ഹൈക്കോടതി
'കലിമ ചൊല്ലാൻ ആവശ്യപ്പെട്ടു, പരാജയപ്പെട്ടപ്പോൾ കുത്തി വീഴ്ത്തി'; താനെയിലേത് 'ലോൺ വോൾഫ്' ആക്രമണമോ ആകെ ദുരൂഹത