അതിര്‍ത്തിയില്‍ ഗോ രക്ഷാ പ്രവര്‍ത്തകരെ ഇറക്കണം; ബിജെപിയെ പരിഹസിച്ച് ഉദ്ധവ് താക്കറെ

By Web DeskFirst Published Jul 12, 2017, 12:40 PM IST
Highlights

മുംബൈ: ഗോ രക്ഷയുടെ പേരില്‍ രാജ്യത്ത് അതിക്രമങ്ങള്‍ നടക്കുന്നതില്‍ ബിജെപിയെ പരിഹസിച്ച് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. 
അതിര്‍ത്തിയിലെ ഭീകരരെ നേരിടാന്‍ ഗോ രക്ഷാ പ്രവര്‍ത്തകരെ ഇറക്കണം. ഭീകരരുടെ കൈയില്‍ ആയുധങ്ങള്‍ക്കു പകരം പശുവിറച്ചിയായിരുന്നെങ്കില്‍  രക്ഷപ്പെടില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 

അമര്‍നാഥ് തീര്‍ഥാടകര്‍ക്കുനേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഉദ്ധവ് താക്കറെയുടെ പരിഹാസം. സാംസ്‌കാരിക, കായിക മേഖലയെ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തരുതെന്ന് ബിജെപി പറയുന്നു. എന്നാല്‍ മതവും രാഷ്ട്രീയവും ചേര്‍ന്നാണ് ഭീകരാക്രമണത്തിന്റെ രൂപത്തില്‍ എത്തിയിരിക്കുന്നത്. 

ഗോ രക്ഷാ പ്രവര്‍ത്തകര്‍ ആക്രമണവീര്യം  തെളിയിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഭീകരരെ നേരിടാന്‍ ബിജെപി ഇവരെ ഉപയോഗിക്കാത്തതെന്തെന്നും ഉദ്ധവ് താക്കറെ ചോദിച്ചു.

click me!