അഭിഭാഷകയെ ബലാല്‍സംഗം ചെയ്തു; സീനിയര്‍ അഭിഭാഷകന്‍ അറസ്റ്റില്‍

Web Desk |  
Published : Jul 15, 2018, 09:11 PM ISTUpdated : Oct 04, 2018, 02:53 PM IST
അഭിഭാഷകയെ ബലാല്‍സംഗം ചെയ്തു; സീനിയര്‍ അഭിഭാഷകന്‍ അറസ്റ്റില്‍

Synopsis

ചേംബറില്‍ വച്ച് അഭിഭാഷകയെ ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ അഭിഭാഷകന്‍ പോലീസ് പിടിയില്‍

ദില്ലി: നിര്‍ഭകേസ് വിചാരണ നടന്ന സാകേത് കോടതി കോംപ്ലക്‌സിലെ തന്റെ ചേംബറില്‍ വച്ച് അഭിഭാഷകയെ ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ അഭിഭാഷകന്‍ പോലീസ് പിടിയില്‍.  അഭിഭാഷകന്‍ തന്നെ ലൈംഗികമായി ആക്രമിക്കുകയായിരുന്നുവെന്ന് അഭിഭാഷക മൊഴി നല്‍കിയതായി പോലീസ് പറയുന്നു.

നിര്‍ഭയ കേസില്‍ കേസില്‍ വിചാരണക്കോടതിയുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ച് ഏതാനും ദിവസങ്ങള്‍ക്കുളളിലാണ്  അഭിഭാഷക ഈ കോടതി കോംപ്ലക്‌സിലെ അഭിഭാഷക ചേംബറില്‍ ലൈംഗിക ആക്രമണത്തിന് ഇരയാകുന്നത്.

ജൂലൈ 14ന് രാത്രിയാണ് അഭിഭാഷക തന്നെ സീനിയര്‍ അഭിഭാഷകന്‍ ലൈംഗികമായി ആക്രമിച്ച വിവരം പൊലീസില്‍ അറിയിച്ചതെന്ന് ഡി. സി. പി. പറഞ്ഞു. മൊഴി രേഖപ്പെടുത്തിയ ശേഷം വൈദ്യ പരിശോധന നടത്തിയതായും അദ്ദേഹം അറിയിച്ചു.

ലൈംഗികാക്രമണം നടന്ന ചേംബര്‍ സീല്‍ ചെയ്യുകയും ഫോറന്‍സിക്  ടീമും ക്രൈം ടീമും പരിശോധന നടത്തി. സൗത്ത് ദില്ലിയിലെ സംഗം വിഹാറില്‍ നിന്നും അന്‍പതുകാരനായ പ്രതിയെ അറസ്റ്റ് ചെയ്തു. പിന്നീട് സാകേത് കോടതിയില്‍ ഹാജരാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അഞ്ച് പെൺകുട്ടികൾ ചേർന്ന് നടത്തിയ അപകടകരമായ പരീക്ഷണത്തിനൊടുവിൽ ദുരന്തം; നാല് പേർ മരിച്ചു, അതിജീവിച്ച കുട്ടിയുടെ മൊഴി പുറത്ത്
പൊലീസുകാരനെ ബൈക്കിടിപ്പിച്ചു പരിക്കേൽപ്പിച്ച സംഭവം: പ്രതികൾ കോടതിയിൽ കീഴടങ്ങി; മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് കീഴടങ്ങൽ