സ്കൂളില്‍ ലഹരി വസ്തുക്കളെത്തിക്കാന്‍ വിസമ്മതിച്ചതിന് കുട്ടികളെ മുതിര്‍ന്ന് വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചു

Published : Jan 23, 2017, 05:48 PM ISTUpdated : Oct 04, 2018, 07:11 PM IST
സ്കൂളില്‍ ലഹരി വസ്തുക്കളെത്തിക്കാന്‍ വിസമ്മതിച്ചതിന് കുട്ടികളെ മുതിര്‍ന്ന് വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചു

Synopsis

 വൈകിട്ട് നാലോടെയാണ് സംഭവം. തൃശൂര്‍ സി.എം.എസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ അല്‍താഫ്, ജസ് വിന്‍, ഹരിഹരന്‍ എന്നിവരെയാണ് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചത്. അല്‍താഫ് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റാണ്. സ്കൂളിലേക്ക് ലഹരി വസ്തുക്കള്‍ എത്തിക്കാനായി നിരന്തരം സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടായിരുന്നെന്നാണ് അല്‍താഫ് ഉള്‍പ്പടെയുള്ള വിദ്യാര്‍ഥികള്‍ പറയുന്നത്. ഇതിനെ എതിര്‍ത്തതിന്‍റെ വൈരാഗ്യത്തില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ ആക്രമിക്കുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു.

മര്‍ദ്ദിക്കാനെത്തിയ സീനിയര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം പുറമെനിന്നുള്ള ആളുകളും ഉണ്ടായിരുന്നതായി കുട്ടികള്‍ പറയുന്നു.  പരിക്കേറ്റ വിദ്യാര്‍ഥികളെ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കും', പുടിനുമായി ഫോണിൽ സംസാരിച്ചെന്ന് ട്രംപ്; ഫലപ്രദമായ ചർച്ചയെന്ന് റഷ്യ
ഉന്നാവ് ബലാത്സംഗ കേസ്; ജന്തർമന്തറിൽ സമരത്തിനിടെ അതിജീവിതയും അമ്മയും കുഴഞ്ഞുവീണു, സിബിഐ ഉദ്യോഗസ്ഥ‍ക്കെതിരെ പരാതി