
തിരുവനന്തപുരം: ഔദ്യോഗിക വാഹനത്തിൽ സീരിയൽ നടക്കൊപ്പം യാത്ര ചെയ്ത സംഭവത്തിൽ ജയിൽ ഡിഐജി ബി.പ്രദീപിനെതിരേ അന്വേഷണത്തിന് ഉത്തരവിട്ടു. ജയിൽ വകുപ്പ് മേധാവി ആർ.ശ്രീലേഖയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ജയിൽ ഐജിയോടാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം സീരിയല്‍ നടിയുമായി ഔദ്യോഗിക വാഹനത്തില്‍ കറങ്ങിയ സംഭവത്തില്‍ വിശദീകരണവുമായി ഡിഐജി പ്രദീപ് രംഗത്ത്. തനിക്കെതിരായ പരാതി അവാസ്തവമാണ്. ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തിട്ടില്ലെന്നും നടിയുടെ മാതാപിതാക്കളും തനിക്കൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്നതായും പ്രദീപ് വ്യക്തമാക്കി.
ജയില്‍ ആസ്ഥാനത്ത് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ കണ്ടെത്തലുകളെ തുടര്‍ന്ന് സീരിയല്‍ നടിയ്‌ക്കൊപ്പം ഔദ്യോഗിക വാഹനത്തില്‍ കറങ്ങിയ ജയില്‍ വകുപ്പ് മേഖല ഡിഐജി ബി. പ്രദീപിനെതിരെ ജയില്‍ മേധാവി ആര്‍.ശ്രീലേഖയാണ് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ മാര്‍ച്ചില്‍ ജയില്‍ ദിനാഘോഷത്തോട് അനുബന്ധിച്ച് പത്തനംതിട്ടയില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ നടിയുമായി ഡിഐജി ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്തുവെന്നാണ് ആക്ഷേപം. ദക്ഷിണ മേഖലയിലെ ഒരു ജയിലിലെ വാര്‍ഷികത്തിന് ഈ നടിയെ പങ്കെടുപ്പിച്ചുവെന്നും ആരോപണങ്ങളുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam