
തിരുവനന്തപുരം: പോലീസിലെ ദാസ്യപ്പണിയിൽ ഡിജിപി പുതിയ സർക്കുലർ ഇറക്കി. അനുവദിച്ചതിലും കൂടുതൽ പോലീസുകാരുണ്ടെങ്കിൽ 24 മണിക്കൂറിനുള്ളിൽ അവരുടെ സ്വന്തം യൂണിറ്റിലേക്ക് മടക്കി അയക്കാനാണ് നിർദ്ദേശം ഡിജിപിയുടെ നിർദ്ദേശം. ഇല്ലെങ്കിൽ കർശന നടപടി ഉണ്ടാകുമെന്നും ഡിജിപി മുന്നറിയിപ്പ് നൽകുന്നു. സർക്കുലറിൽ ഡിവൈഎസ്പി മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർക്ക് എത്ര പോലീസുകാരെ കൂടെ നിർത്താമെന്നും വിശദീകരിക്കുന്നു. ഡിവൈഎസ്പി റാങ്കിലുള്ളവർക്ക് ഒരു കോൺസ്റ്റബിൾ, എസ്എസ്പി റാങ്കിലുള്ളവർക്ക് രണ്ട്, ജിഐജിക്കും അതിന് മുകളിലുള്ളവർക്കും ഒരു കോൺസ്റ്റബിളും ഒരു ഹെഡ് കോൺസ്റ്റബിളും എന്നാണ് ചട്ടമെന്ന് സർക്കുലർ ഓർമിപ്പിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam