സൗദിയില്‍ ജോലി സ്ഥലത്ത് വനിതാ ജീവനക്കാരെ അപമാനിച്ചാല്‍ ഇനി കടുത്ത ശിക്ഷ

By Web DeskFirst Published Apr 24, 2016, 10:06 PM IST
Highlights

ജോലി സ്ഥലത്ത് വനിതാ ജീവനക്കാരെ അപമാനിച്ചാല്‍ പിഴയും ജോലിയില്‍ നിന്ന് പിരിച്ചു വിടലും ഉള്‍പ്പെടെയുള്ള ശിക്ഷകളാണ് പുതിയ നിയമം ശുപാര്‍ശ ചെയ്യുന്നത്. സംസാരത്തിലോ പ്രവൃത്തിയിലോ സഭ്യമല്ലാത്ത രീതിയില്‍ സ്‌ത്രീകളോട് പെരുമാറിയാല്‍ ജോലിയില്‍ നിന്നും പിരിച്ചു വിടും. സഹപ്രവര്‍ത്തകരായ സ്‌ത്രീകളോട് മാന്യമായ രീതിയില്‍ പെരുമാറണം. ശാരീരികമായോ മാനസികമായോ അവരെ അപമാനിക്കാന്‍ പാടില്ല. പുരുഷ സ്‌ത്രീ ജീവനക്കാര്‍ തമ്മില്‍ തെറ്റായ രൂപത്തില്‍ ബന്ധപ്പെടുന്നത് അത് തമാശക്കാണെങ്കില്‍ പോലും ശിക്ഷാര്‍ഹമാണ്. ഇത്തരം പ്രവൃത്തികളെ സഹായിക്കുന്നതും ശിക്ഷാര്‍ഹാമാണെന്ന് നിയമാവലി പറയുന്നു. ഇത്തരം പരാതികളില്‍ ഒരു അന്വേഷണ സമിതി രൂപീകരിച്ചു അഞ്ചു ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം എന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും  സ്ഥാപനങ്ങളോട് മന്ത്രാലയം നിര്‍ദേശിച്ചു. അഞ്ചു ദിവസം വരെയുള്ള ശമ്പളം റദ്ദാക്കലും ജോലിയില്‍ നിന്ന് പിരിച്ചുവിടലുമാണ് ശിക്ഷ. എന്നാല്‍ ഗുരുതരമായ കുറ്റം ചെയ്‌താല്‍ അത് പെട്ടെന്ന് പോലീസിനെ അറിയിക്കണമെന്നും നിയമം വ്യക്തമാക്കുന്നു.

click me!