തിരുവനന്തപുരം വിമാനത്താവളം വഴി സ്ത്രീകളെ കടത്തല്‍; അന്വേഷണം തുടങ്ങി

By Web DeskFirst Published Nov 30, 2016, 6:06 PM IST
Highlights

ഖത്തറിൽ വാണിഭ സംഘത്തിൻറെ പിടിയിൽ നിന്നും രക്ഷപ്പെട്ട് സ്ത്രീയുടെ വെളിപ്പെടുത്തൽ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടത്. തമ്പാനൂരിലെ ഒരു ട്രാവൽ ഏജന്റും തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ ഉദ്യോഗസ്ഥരും ചേർന്ന് സ്ത്രീകളെ വിദേശത്തേക്കും വാണിഭത്തിനായി കടത്തുവെന്നായിരുന്ന വെളിപ്പെടുത്തൽ. ഇതേ തുടർന്നാണ് ഇന്റലിൻസ് അന്വേഷണം ആരംഭിച്ചത്.

എന്നാൽ ഉദ്യോഗര്‍സ്ഥക്ക് റാക്കറ്റുമായി ബന്ധമുണ്ടെന്ന് വരുത്തിതീ‍ർത്ത് പണം തട്ടുകയാണ് ഏജന്റമാര്‍ ചെയ്യുന്നതെന്നും ഉദ്യോഗസ്ഥർക്ക് ബന്ധമില്ലെന്നും എമിഗ്രേഷൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഈ മാസം 10നാണ് സ്ത്രീ വിമാനത്താവളത്തിൽ നിന്നും ഖത്തിറിലേക്ക് പോയിരിക്കുന്നത്. സന്ദർശക വിസയിൽ വന്ന സ്ത്രീക്ക് എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമായിരുന്നില്ല. യാത്രക്കാർക്ക് പ്രത്യേക കൗണ്ടറോ ഏതെങ്കിലും ഉദ്യോഗസ്ഥനെയോ സമീപിക്കാനും കഴിയില്ല. മൂന്നാമത്തെ കൗണ്ടറിലെ ഉദ്യോഗസ്ഥൻ സഹായിച്ചുവെന്നാണ് സ്ത്രീയുടെ വെളിപ്പെടുത്തൽ.

പക്ഷെ എട്ടാമത്തെ കൗണ്ടറിലാണ് പാസ്പോർ‍ട്ട് പരിശോധിച്ചിരിക്കുന്നത്. കൂടാതെ സിസിടിവി ദൃശ്യങ്ങളിൽ ഏതെങ്കിലും ഉദ്യോഗസ്ഥൻ സ്ത്രീയെ സമീപിച്ചതായി കാണുന്നില്ല. ജോലിക്കു കയറുന്ന സമയത്തിന് മുമ്പ് എമിഗ്രേഷൻ ഉദ്യോഗസ്ഥർ മൊബൈൽ ഫോണുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നൽകണം.  മാത്രമല്ല ജോലിക്കു  പ്രവേശിച്ചശേഷമേ ഉദ്യോഗസ്ഥർ ജോലി ചെയ്യേണ്ട കൗണ്ടർ അറിയാനായി സാധിക്കുകയുള്ളൂ. അതിനാൽ മുൻകൂട്ട് വിവരം നൽകാൻ സാധിക്കില്ല .

ഉദ്യോഗസ്ഥരുടെ  മൊബൈൽ വിവരങ്ങളും പരിശോധിച്ചു. ഈ സാഹചര്യത്തിൽ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചുവെന്ന് സ്ഥിരീകരിക്കാൻ സാധിക്കില്ലെന്ന് എമിഗ്രേഷൻ വിഭാഗത്തിന്‍റെ ചുമതയുള്ള എസ്‍ പി ജയമോഹൻ പറഞ്ഞു. എന്നാൽ സ്ത്രീകളെ കബളിപ്പിക്കുന്ന ഏജന്റുമാരെ കുറിച്ചുളള അന്വേഷണം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

click me!