
മലപ്പുറം: പ്രണയം നടിച്ച് കോളേജ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്വകാര്യ ബസ് കണ്ടക്ടര്‍ വളാഞ്ചേരി പോലീസിന്റെ പിടിയിലായി. കൊപ്പം കരിങ്കനാട് സ്വദേശി മുഹമ്മദ് ജാബിറാണ് പിടിയിലായത്. എടയൂര്‍ സ്വദേശിയായ പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗീകമായി പീഡിപ്പിച്ച കേസിലാണ് സ്വകാര്യ ബസ് കണ്ടക്ടറായ യുവാവ് വളാഞ്ചേരി പോലീസിന്റെ പിടിയിലായത്.
കോളേജിലേക്കുള്ള യാത്രക്കിടെ ബസിൽ വച്ച് പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി 22 കാരനായ യുവാവ് ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നെന്നാണ് പരാതി. പെൺകുട്ടിയുടെ പരാതിയിൽ കൊപ്പം വിളയൂര്‍ പഞ്ചായത്തിലെ കരിങ്കനാട് പുത്തന്‍പീടിയേക്കല്‍ മുഹമ്മദ് ജാബിറിനെയാണ് കഴിഞ്ഞ ദിവസം വളാഞ്ചേരി സി ഐ കെഎം സുലൈമാന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
നിര്‍ധനകുടുംബത്തില്‍ പെട്ട പെണ്‍കുട്ടിയെ കഴിഞ്ഞ 6 മാസമായി പ്രതി ചൂഷണം ചെയ്യുകയിരുന്നെന്ന് പോലീസ് പറഞ്ഞു. വിവാഹ വാഗ്ദാനത്തിൽ നിന്ന് യുവാവ് പിൻമാറയതോടെ വഞ്ചിക്കപ്പെടുകയായിരുന്നെന്ന് ബോധ്യപ്പെട്ട് പെൺകുട്ടി പരാതി നൽകുകയായിരുന്നു. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam