
മുംബൈ: താന്‍ ഉള്‍പ്പെടെ പന്ത്രണ്ടോളം സ്ത്രീകളെ ബലാത്സംഗം ചെയ്ത മകനെ അമ്മ ക്വട്ടേഷന്‍ കൊടുത്ത് കൊലപ്പെടുത്തി. മുംബൈ ഭയന്ദെര്‍ സ്വദേശിനിയായ അമ്മയാണ് 21കാരനായ മകന്‍ രാംചരണ്‍ രാംദാസ് ദ്വിവേദിയെ ക്വട്ടേഷന്‍ നല്‍കി കൊന്നത്. ആഗസ്ത് 20ന് നടന്ന സംഭവത്തില്‍ രാംചരണിന്റെ അമ്മ ഉള്‍പ്പെടെ നാല് പേര്‍ പിടിയിലായി.
അമ്മ ഉള്‍പ്പെടെ പന്ത്രണ്ടോളം സ്ത്രീകളെ രാംചരണ്‍ ബലാത്സംഗം ചെയ്‌തെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഇയാള്‍ മയക്കുമരുന്നിന് അടിമയായിരുന്നു. ഉപദ്രവം സഹിക്കാനാവാതെ അമ്മ മൂത്തമകന്‍ സീതാറാമുമായി ചേര്‍ന്നാണ് രാംചരണിനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയത്. രാംചരണിനെ കൊല്ലാന്‍ പരിചയക്കാരായ കേശവ് മിസ്ത്രി, രാകേഷ് യാദവ് എന്നിവര്‍ക്ക് 50000 രൂപ നല്‍കി.
സീതാറാമും കേശവും രാകേഷും ചേര്‍ന്ന് ആഗസ്ത് 20ന് രാംചരണിനെ കാറില്‍ കയറ്റി ജനകിപദിലെ ഒരു ഖനിയിലെത്തിച്ചു. അവിടെ വെച്ച് രാംചരണിനെ കഴുത്തറുത്ത് കൊന്ന ശേഷം മൃതദേഹം ഖനിയിലെറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു.
അടുത്ത ദിവസമാണ് മൃതദേഹം കണ്ടെത്തിയത്. സെപ്തംബര്‍ 14നാണ് കൊല്ലപ്പെട്ടത് ആരാണെന്ന് സ്ഥിരീകരിക്കാന്‍ പൊലീസിന് കഴിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അമ്മയും മൂന്ന് പേരും പിടിയിലാവുകയായിരുന്നു. ഇവര്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam