പുതിയ ചിത്രത്തിന്‍റെ പ്രചരണത്തിനായി ഷാരൂഖ് നടത്തിയ ട്രെയിന്‍ യാത്രക്കിടെ ഒരാള്‍ കൊല്ലപ്പെട്ടു

Published : Jan 24, 2017, 01:38 PM ISTUpdated : Oct 04, 2018, 07:47 PM IST
പുതിയ ചിത്രത്തിന്‍റെ പ്രചരണത്തിനായി ഷാരൂഖ് നടത്തിയ ട്രെയിന്‍ യാത്രക്കിടെ ഒരാള്‍ കൊല്ലപ്പെട്ടു

Synopsis

ഷാരൂഖ് ഖാന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രചരണത്തിനായി താരം നടത്തിയ തീവണ്ടിയാത്രക്കിടെ ഒരാള്‍   മരിച്ചു.  രയീസിന്റെ പ്രചാരണാർത്ഥം ഷാരൂഖ് ഖാൻ നടത്തിയ ട്രെയിൻ യാത്രക്ക് ഇടയിലാണ് അപകടം  

ബുധനാഴ്ചയാണ് ഷാരൂഖ് അധോലോക ഗുണ്ടയായി വേഷമിടുന്ന രയീസ് തീയറ്ററുകളിലെത്തുന്നത്. ഇതിനകം ചർച്ചയായി കഴിഞ്ഞ സിനിമയുടെ പ്രചാരണം കൊഴുപ്പിക്കാനാണ്  താരം മുംബൈയിൽ നിന്ന് ദില്ലി വരെ ട്രെയിൻ യാത്ര നടത്തിയത്.  മുംബൈയിലെ വീടായ മന്നത്തിൽ നിന്നാണ്  തീവണ്ടി യാത്രക്ക് സൂപ്പ‍ർതാരം പുറപ്പെട്ടത്.   മുംബൈയിൽ ആരാധകരുടെ ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങിയാണ് ഷാരൂഖ് രാജധാനി എക്സ്പ്രസിൽ ദില്ലിക്ക് തിരിച്ചത്. വഡോദരയിൽ താരത്തെ കാണാനായി ജനങ്ങൾ കൂട്ടത്തോടെ എത്തിയതാണ് അപകടത്തിനിടയാക്കിയത്.

ട്രെയിന്‍ വഡോദരയിലെത്തിയപ്പോൾ ഉണ്ടായ തിക്കിലും തിരക്കിലുമാണ് പ്രാദേശികരാഷ്ട്രീയ പ്രവ‍ർത്തകനായ ഫർഹീദ് ഷാൻ ഷേറാണി മരിച്ചത്.  സംഭവം ദൗർഭാഗ്യകരമായെന്ന് ഷാരൂഖ് പിന്നീട് പ്രതികരിച്ചു. രാഹുൽ ധൊലാക്കിയയാണ് ചിത്രത്തിന്‍റെ സംവിധാനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഇന്ന്
തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഇന്ന്, തിരുവനന്തപുരത്തം കൊച്ചിയിലും മേയറായില്ല