കാലവർഷം പടിവാതിൽക്കൽ; തലസ്ഥാനത്ത് കടലേറ്റം

Web Desk |  
Published : May 27, 2018, 08:54 AM ISTUpdated : Jun 29, 2018, 04:03 PM IST
കാലവർഷം പടിവാതിൽക്കൽ; തലസ്ഥാനത്ത് കടലേറ്റം

Synopsis

ശംഖുമുഖം, പൂന്തുറ, വലിയ തുറ മേഖലകളില്‍ ശക്തമായ കടലേറ്റമാണ്

തിരുവനന്തപുരം: കാല വർഷം പടിവാതിൽക്കൽ എത്തി നിൽക്കെ തലസ്ഥാനത്തെ തീരമേഖലയിൽ വ്യാപകമായി കടൽ കയറി. ശംഖുമുഖം തീരം മുഴുവൻ തിരയെടുത്തിരിക്കുകയാണ്. അതേസമയം മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിനുള്ള നിയന്ത്രണവും തുടരുകയാണ്. ശംഖുമുഖം, പൂന്തുറ, വലിയ തുറ മേഖലകളില്‍ ശക്തമായ കടലേറ്റമാണ്.

അഞ്ചു മീറ്റർ ഉയരത്തിൽ വരെ തിര അടിക്കുന്നുണ്ട്. ശംഖുമുഖം ബീച്ചിലെ മണൽ തിട്ടകൾ മുഴുവൻ വൻ തിരകൾ വിഴുങ്ങി. ബീച്ചിലെ നടപ്പാതയിലേക്കും വൻ തിരകള്‍ അടിക്കുന്നുണ്ട്. ഇതേതുടര്‍ന്ന് സഞ്ചാരികള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ചത്തേക്ക് കനത്തമഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കൂടി എത്തിയതോടെ തീരത്ത് വീണ്ടും വറുതിയുടെ കാലമായി. 

ശംഖുമുഖം വിമാനത്താവളം റോഡിന്‍റെ കൂടുതൽ ഭാഗം തിരയിൽ ഇടിഞ്ഞു  തുടങ്ങി. ഇരന്നൂറു മീറ്ററിലധികം ദൂരം കമ്പിവേലി കെട്ടി അടച്ചിരിക്കുകയാണ്. റോഡില്‍ കൂടുതല്‍ വിള്ളലുകള്‍ ഉണ്ടാകുകയും സുരക്ഷാ ഭിത്തികളും തിരയെടുത്തു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അയോധ്യ ക്ഷേത്രക്കൊള്ള; വഴിപാട് പണം പ്രതികള്‍ സ്റ്റോക്ക് മാര്‍ക്കറ്റിലും നിക്ഷേപിച്ചെന്ന് പ്രത്യേക അന്വേഷണ സംഘം, 30 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
'ഭീകരരുടെ ഒളിയിടങ്ങളിലാണ് സ്ഫോടനം നടന്നത്, പ്രകമ്പനം ലോകം മൂഴുവൻ എത്തി'; ഓസ്ട്രേലിയയിലെ ഭീമൻ പ്രവാസി സംഗമത്തിലും ഓപ്പറേഷൻ സിന്ദൂർ പരാമർശിച്ച് മോദി