
കോട്ടയം: പ്രണയവിവാഹം കഴിച്ചതിന്റെ പേരിൽ കൊല്ലപ്പെട്ട കോട്ടയം കെവിൻ പി.ജോസഫിനെ തട്ടിക്കൊണ്ടു പോയ സംഘത്തിൽ ഉൾപ്പെട്ട രണ്ട് ഡിവൈഎഫ്ഐക്കാരെ സംഘടനയുടെ പ്രാഥമികാംഗത്വത്തിൽനിന്നു പുറത്താക്കി. കെവിനെ തട്ടിക്കൊണ്ടുപോയ സംഘം സഞ്ചരിച്ച വാഹനം ഓടിച്ചിരുന്നത് ഡിവൈഎഫ്ഐ പ്രാദേശിക നേതാവായ നിയാസാണെന്നു തെളിഞ്ഞിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത തെന്മല സ്വദേശി ഇഷാനും ഡിവൈഎഫ്ഐ അനുഭാവിയാണ്. ഈ സാഹചര്യത്തിലാണ് ഇരുവരെയും ഡിവൈഎഫ്ഐയുടെ പ്രാഥമികാംഗത്വത്തിൽനിന്നു പുറത്താക്കിയത്.
കുറ്റം ചെയ്തവര്‍ക്കെതിരെ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. ഡി.വൈ.എഫ്.ഐ ക്കെതിരായ ആരോപണം അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവും മാത്രമാണെന്ന് ഡിവൈഎഫ്ഐ വിശദമാക്കി. കൃത്യത്തിൽ പങ്കെടുത്തവരെല്ലാം വധുവിന്റെ ബന്ധുക്കൾ മാത്രമാണ്. സംഭവത്തിലെ പ്രധാനപ്രതിയും വധുവിന്റെ സഹോദരനുമായ ഷാനു ചാക്കോ യൂത്ത് കോൺഗ്രസിന്റെ നേതാവായിരുന്നു. ഇയാൾ വിദേശത്തേക്ക് ജോലി തേടി പോകുന്നതുവരെയും യൂത്ത് കോൺഗ്രസിന്റെ സജീവ നേതൃത്വത്തിലുണ്ടായിരുന്നു. വാഹനമോടിച്ചിരുന്ന ആളിന്റെ രാഷ്ട്രീയം പറയുന്നവർ, മുഖ്യപ്രതിയുടെ രാഷ്ട്രീയം പറയാതിരിക്കുന്നത് രാഷ്ട്രീയ താൽപര്യം വച്ചുമാത്രമാണെന്ന് ഡിവൈഎഫ്ഐ വിശദമാക്കി,
വധുവിന്റെ പിതാവ് ചാക്കോയും പരമ്പരാഗത കോൺഗ്രസ് അനുഭാവിയും പ്രവർത്തകനുമാണ്. വധുവിന്റെ ഉമ്മ രഹ്‌നയുടെ കുടുംബവും അറിയപ്പെടുന്ന കോൺഗ്രസ് അനുഭാവികളാണ്. ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന സംഘം നടത്തിയ നീചമായ ഈ പ്രവർത്തനത്തിൽ രാഷ്ട്രീയ പ്രേരിതമായി ആരോപണമുയർത്തുന്നത് ഡി.വൈ.എഫ്.ഐ വിരോധം കൊണ്ടുമാത്രമാണെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി. എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഈ കാര്യങ്ങള്‍ വിശദമാക്കിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam