ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിനു ഇന്ന് തുടക്കമാവും

Published : Nov 01, 2017, 01:07 AM ISTUpdated : Oct 04, 2018, 11:16 PM IST
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിനു ഇന്ന് തുടക്കമാവും

Synopsis

36-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിനു ഇന്ന് തുടക്കമാവും. പത്തു ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ 60 രാജ്യങ്ങളിൽ നിന്ന് 1,650 പ്രസാധകര്‍ പങ്കെടുക്കും.

'എന്‍റെ പുസ്തകത്തിലെ ലോകം' എന്ന പ്രമേയത്തില്‍ നടക്കുന്ന 36-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് അല്‍തവൂന്‍ എക്സ്പോസെന്‍ററില്‍ ഇന്ന് തുടക്കമാവും. 11 ദിവസം നീണ്ടുനിൽക്കുന്ന പുസ്തകോത്സവത്തില്‍ ഇന്ത്യയുൾപ്പെടെ 60 രാജ്യങ്ങളിൽ നിന്ന് 1,650 പ്രസാധകര്‍ പങ്കെടുക്കും. 14,625 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഹാളുകളിൽ 15 ലക്ഷം തലക്കെട്ടുകളിലുള്ള പുസ്തകങ്ങൾ പ്രദർശിപ്പിക്കും. 2,600 കലാ, സാംസ്കാരിക, ശാസ്ത്ര, വിനോദ പരിപാടികളാണ് മറ്റൊരു ആകർഷണം മലയാളത്തില്‍ നിന്നും എംടി. വാസുദേവന്‍നായര്‍, സംവിധായകന്‍ കമല്‍ തുടങ്ങി സാംസ്കാരിക നായകന്മാരുടെ നിര ലോകത്തെ ഏറ്റവും വലിയ മുന്നാമത്തെ പുസ്തകമേളയുടെ ഭാഗമാവും.
 
ഇന്ത്യൻ പ്രസാധകരുടെ സ്റ്റാളുകൾ പുതുതായി നിർമിച്ച ഹാൾ നമ്പർ ഏഴിലായിരിക്കും. 2,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലുള്ള ഏഴാം നമ്പർ ഹാളിൽ കേരളത്തിൽ നിന്നുള്ള പ്രസാധകരാണ് മുഖ്യമായും സ്ഥാനം പിടിക്കുക. 48 രാജ്യങ്ങളിൽ നിന്ന് പ്രമുഖ എഴുത്തുകാരും കലാകാരന്മാരും ഉൾപ്പെടെ 393 അതിഥികൾ മേളയെ അലങ്കരിക്കും. യു.കെ ആണ് ഇത്തവണത്തെ അതിഥി രാജ്യം. പ്രത്യേക പരിചണം ആവശ്യമുള്ള കുട്ടികളുടെ നൂറോളം പുസ്തകങ്ങൾ വിവിധ ദിവസങ്ങളിലായി മേളയില്‍ പ്രകാശനം ചെയ്യും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. എ.ജെ. ഷഹ്നയുടെ ആത്മഹത്യ, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു
'മുൻപത്തേതിനേക്കാൾ ആയുധവും സേനയും സജ്ജം, ആക്രമിച്ചാൽ തിരിച്ചടിക്കും'; അമേരിക്കൻ - ഇസ്രായേൽ കൂട്ടുകെട്ടിനെതിരെ ഇറാൻ പ്രസിഡൻ്റ്