സിസ്റ്ററെന്ന് പറഞ്ഞത് വഴിപോക്കന്‍ പിസ്റ്റളെന്ന് കേട്ടത് ശശി തരൂരിന് വിനയായി

Published : Jan 25, 2018, 06:16 PM ISTUpdated : Oct 05, 2018, 02:20 AM IST
സിസ്റ്ററെന്ന് പറഞ്ഞത് വഴിപോക്കന്‍ പിസ്റ്റളെന്ന് കേട്ടത് ശശി തരൂരിന് വിനയായി

Synopsis

ജയ്പൂര്‍: 'സിസ്റ്റര്‍' എന്ന് പറഞ്ഞത് 'പിസ്റ്റൾ' എന്ന് വഴിപോക്കൻ കേട്ടത് ശശി തരൂര്‍ എം.പിക്ക് വിനയായി. ജയ്പ്പൂർ വിമാനത്താവളത്തിന് പുറത്ത് നില്‍ക്കുകയായിരുന്ന തരൂരിന്റെ കൈയ്യിൽ പിസ്റ്റളുണ്ടെന്ന് ഇയാൾ അറിയിച്ചതനുസരിച്ച് സി.ഐ.എസ്.എഫ് കാര്യമന്വേഷിച്ച് സ്ഥലത്തെത്തി. വിമാനത്താവളത്തിൽ സിസ്റ്ററെ കാത്തുനിൽക്കുകയാണെന്ന് പറഞ്ഞത് പിസ്റ്റളിനായി കാത്തുനിൽക്കുന്നു എന്നാണ് വഴിപോക്കൻ കേട്ടത്. ശശി തരൂരിനെ ജയ്പ്പൂര്‍ വിമാനത്താവളത്തിൽ തടഞ്ഞുവെച്ച് പരിശോധന നടത്തി എന്ന് പിന്നീട് വാര്‍ത്ത വന്നു. അത് നിഷേധിച്ച് സി.ഐ.എസ്എഫ് ഉടൻ രംഗത്തെത്തുകയും ചെയ്തു. തരൂരിനോട് കാര്യം തിരക്കി എന്ന് മാത്രമേയുള്ളുവെന്ന് സി.ഐ.എസ്.എഫ് അറിയിച്ചു. തനിക്ക് പിസ്റ്റൾ ഇല്ലെന്നും, പിസ്റ്റളിന് വേണ്ടി അപേക്ഷ പോലും നൽകിയിട്ടില്ലെന്നും പിന്നീട് ശശി തരൂരും ട്വീറ്റ് ചെയ്തു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ലോഡ് ഷെഡിങ്ങിനെ ജനങ്ങളുടെ പ്രതിഷേധം കനക്കുന്നു; ജീവന് സുരക്ഷ ആവശ്യപ്പെട്ട് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ പരാതി
എണ്ണപ്പനമരം മേലേക്ക് വീണു, ചിതറ ഓയിൽ പാം ഇന്ത്യ ലിമിറ്റഡിന്‍റെ എസ്റ്റേറ്റിലെ കരാർ തൊഴിലാളിക്ക് ദാരുണാന്ത്യം