ആ യുവാവ് ആരെന്ന് അറിയാതെ ദമ്പതികള്‍ ഫോട്ടോ എടുപ്പിച്ചു

Published : Jan 24, 2018, 10:07 AM ISTUpdated : Oct 05, 2018, 03:29 AM IST
ആ യുവാവ് ആരെന്ന് അറിയാതെ ദമ്പതികള്‍ ഫോട്ടോ എടുപ്പിച്ചു

Synopsis

ദുബായ് : 6.1 ദശലക്ഷം ഫോളോവേഴ്സ് ആണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് ഇന്‍സ്റ്റഗ്രാമിലുള്ളത്. ന്യൂസിലാന്‍ഡ്, സ്‌കോട്‌ലാന്‍ഡ്, മംഗോളിയ, ലണ്ടന്‍ തുടങ്ങി ഇക്കഴിഞ്ഞയിടെ അദ്ദേഹം സന്ദര്‍ശിച്ച രാജ്യങ്ങളില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങളെല്ലാം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

മഞ്ഞുമലകളില്‍ സ്‌കൈയിംഗ് ചെയ്യുന്നതും ലണ്ടന്‍ തെരുവിലൂടെ നടക്കുന്നതും ന്യൂസിലാന്‍ഡില്‍ തിമര്‍ക്കുന്നതുമെല്ലാം ചിത്രങ്ങളായി അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ സഹോദരന്‍ പോസ്റ്റ് ചെയ്ത ഷെയ്ഖ് ഹംദാന്റെ ഏറ്റവും പുതിയ ചിത്രം ഏറെ ശ്രദ്ധയാകര്‍ഷിക്കുകയാണ്.ന്യൂസിലാന്‍ഡില്‍ സാധാരണ വേഷത്തില്‍ കാണപ്പെട്ട ഷെയ്ഖ് ഹംദാന്‍ ദമ്പതികള്‍ക്ക് ഫോട്ടോയെടുത്ത് കൊടുക്കുകയാണ്. 

എന്നാല്‍ ദുബായ് കിരീടാവകാശിയാണിതെന്ന് തിരിച്ചറിയാതെയാണ് ഇവര്‍ ഫോട്ടോയെടുപ്പിച്ചത്.സഹോദരന്‍ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റൊരാള്‍ക്ക് സമ്മാനിക്കാര്‍ ആര്‍ക്കും താങ്ങാനാവുന്ന സമ്മാനം കാരുണ്യമാണെന്ന കുറിപ്പോടെ അദ്ദേഹം ഈ ചിത്രം പങ്കുവെയ്ക്കുകയായിരുന്നു. 

ചിത്രം സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. വന്‍ പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഷെയ്ഖ് ഹംദാനെ കൊണ്ട് ചിത്രം പകര്‍ത്താന്‍ സാധിച്ച ദമ്പതികള്‍ ഭാഗ്യവാന്‍മാരാണെന്ന് നിരവധി പേര്‍ വ്യക്തമാക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

38 പേർക്ക് വധശിക്ഷയും 11 പേർക്ക് ജീവപര്യന്തവും, പ്രതികളിൽ മൂന്ന് പേർ മലയാളികൾ; അഹമ്മദാബാദ് സ്ഫോടന പരമ്പര കേസിൽ ശിക്ഷ ശരിവച്ച് ഹൈക്കോടതി
ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് വീണ്ടും തിരിച്ചടി; 6 മാസത്തെ തടവ് കാപ്പാ ഉപദേശക സമിതി ശരിവച്ചു