
ദില്ലി: മദ്രസ വിദ്യാഭ്യാസം ഭീകരതയെ വളര്‍ത്തുകയാണെന്ന് ചൂണ്ടിക്കാണിച്ച് ഷിയ വഖഫ് ബോര്‍ഡ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി. മദ്രസകൾ കോൻവെന്‍റ് സ്കൂളുകളാക്കി മാറ്റണമെന്നും യുപി ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാൻ വസീം റിസ്‍വി കത്തിലൂടെ ആവശ്യപ്പെട്ടു.
സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളുമായി കൂട്ടിച്ചേര്‍ത്ത് മദ്രസകളിലെ മതപഠനം നിര്‍ത്തി, എല്ലാ മതസ്ഥര്‍ക്കും പഠനം നടത്താനുള്ള കേന്ദ്രമാക്കണം. മതപഠനം ആവശ്യക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെടുന്നു. മാറിയ സാഹചര്യത്തില്‍ മതപഠനത്തിന്‍റെ ആവശ്യമില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam