കോഴിക്കോട് ഷിഗല്ലേ ബാധ: ചികിത്സയിലിരുന്ന ഇരട്ടക്കുട്ടികളില്‍ ഒരാള്‍ മരിച്ചു

By Web DeskFirst Published Jul 23, 2018, 8:40 AM IST
Highlights
  • കോഴിക്കോട് ഷിഗല്ലേ ബാധ: ചികിത്സയിലിരുന്ന ഇരട്ടക്കുട്ടികളില്‍ ഒരാള്‍ മരിച്ചു

കോഴിക്കോട്: പുതുപ്പാടിയിൽ ഷിഗല്ലെ വൈറസ് ബാധിച്ച് അത്യാസന്ന നിലയിൽ ആയിരുന്ന രണ്ടു വയസുകാരൻ മരിച്ചു. അടിവാരം തേക്കിൽ ഹർഷാദിന്റെ മകൻ സിയാൻ ആണ് മരിച്ചത്. 

നേരത്തെ ഷിഗല്ലേ ബാക്ടീരിയയുടെ സാന്നിധ്യം ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിരുന്നു. ഷിഗല്ലെ ബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരട്ടക്കുട്ടികളില്‍ ഒരാളാണ് മരിച്ചത്.

പുതുപ്പാടി സ്വദേശികളായ ഇരട്ട കുട്ടികളെ ഇന്നലെയാണ് ആശുപത്രിയില്‍  പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്തു തന്നെ ഒരു കുട്ടിയുടെ നില ഗുരുതരമായിരുന്നു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു കുട്ടി മരിച്ചത്.ഇരട്ടസഹോദരന്‍ ഫയാന്‍റെ നില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ഫയാനെ ഇന്ന് വാര്‍ഡിലേക്ക് മാറ്റും.

ഷിഗല്ലെ ബാക്ടീരിയ മൂലം ഉണ്ടാകുന്ന വയറിളക്കം മരണത്തിനു കാരണമാകുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നുണ്ട്. 2016ൽ ജില്ലയിൽ നാലു കുട്ടികൾ ഷിഗല്ലേ ബാധിച്ച് മരിച്ചിരുന്നു.

click me!