കൊച്ചി തീരത്തെ കപ്പൽ അപകടം; 48 മണിക്കൂറിനുള്ളിൽ എണ്ണ ചോർച്ച നീക്കുന്നതിനുള്ള നടപടി തുടങ്ങണം, അന്ത്യശാസനവുമായി ഷിപ്പിംഗ് മന്ത്രാലയം

Published : Jun 12, 2025, 07:08 AM ISTUpdated : Jun 12, 2025, 07:14 AM IST
ship accident

Synopsis

ഇന്ത്യൻ തീരത്തെയും സമുദ്രാവസവ്യവസ്ഥയെയും കടുത്ത ആഘാതത്തിലാക്കി. കേരളാ തീരത്തെ ഇതിനകം ബാധിച്ചെന്നും കേന്ദ്രം പറഞ്ഞു. മത്സ്യതൊഴിലാളികൾക്ക് ജോലി നഷ്ടമായി.

കൊച്ചി: കൊച്ചി: കൊച്ചി തീരത്തെ കപ്പൽ അപകടവുമായി ബന്ധപ്പെട്ട് കപ്പൽ കമ്പനിക്ക് അന്ത്യശാസനവുമായി ഷിപ്പിംഗ് മന്ത്രാലയം. അവശിഷ്ടങ്ങൾ മാറ്റുന്ന നടപടിക്രമങ്ങളിൽ ഗുരുതരമായി വീഴ്ച വരുത്തിയെന്ന് കേന്ദ്രം പറഞ്ഞു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കാലതാമസം വരുത്തി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി എംഎസ്‍സി കമ്പനിക്ക് ഷിപ്പിംഗ് മന്ത്രാലയം നോട്ടീസ് അയച്ചു. നോട്ടീസിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

ഇന്ത്യൻ തീരത്തെയും സമുദ്രാവസവ്യവസ്ഥയെയും കടുത്ത ആഘാതത്തിലാക്കി. കേരളാ തീരത്തെ ഇതിനകം ബാധിച്ചെന്നും കേന്ദ്രം പറയുന്നു. മത്സ്യതൊഴിലാളികൾക്ക് ജോലി നഷ്ടമായി. സാൽവേജ് നടപടിക്രമങ്ങൾ മെയ് 30 വരെ കമ്പനി വൈകിപ്പിച്ചു. തുടക്കത്തിലെ കാലതാമസം വലിയ തിരിച്ചടിയുണ്ടാക്കി. ഇന്ധനം നീക്കുന്ന നടപടികൾ ഇനിയും തുടങ്ങിയില്ല. 48 മണിക്കൂറിനുള്ളിൽ എണ്ണ ചോർച്ച നീക്കുന്നതിനുള്ള നടപടി തുടങ്ങണം. അല്ലെങ്കിൽ ഇന്ത്യൻ നിയമപ്രകാരം നടപടിയെന്നും മുന്നറിയിപ്പ് നൽകി. വിവിധ ആക്റ്റുകൾ പ്രകാരം നടപടി തുടങ്ങും. അടിയന്ത നടപടിയില്ലെങ്കിൽ കർശന നടപടിയെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

അതേസമയം, സിംഗപൂർ കപ്പലിലെ തീപിടുത്തത്തിലും വാൻ ഹൈ ലെൻസ് ഷിപ്പിംഗ് കമ്പനിക്കും മുന്നറിയിപ്പ് നൽകി. മതിയായ ഉപകരണങ്ങളും സംവിധാനങ്ങളും ഉടൻ എത്തിക്കണം. സാൽവേജ് നടപടിക്രമങ്ങൾ വൈകിച്ചാൽ ക്രിമിനൽ നടപടിയെന്നും ഷിപ്പിംഗ് മന്ത്രാലയം വ്യക്തമാക്കി. ഷിപ്പിംഗ് കമ്പനി ഗുരുത വീഴ്ച വരുത്തിയെന്ന് ഷിപ്പിംഗ് ഡിജി പറ‍ഞ്ഞു. തീ അണയ്ക്കാനോ, കപ്പലിനെ നിയന്ത്രിക്കാനോ മതിയായ സംവിധാനം എത്തിച്ചില്ല. നിലവിലെ സാൽവേജ് കപ്പലിൽ മതിയായ സംവിധാനവുമില്ലെന്നും നോട്ടീസിൽ പറയുന്നു.

 

PREV
Read more Articles on
click me!

Recommended Stories

അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസ്: രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു
ഡിസംബറില്‍ കൈനിറയെ അവധികൾ, ക്രിസ്മസ് അവധിക്കാലത്തിനും ദൈർഘ്യമേറും, അറിയേണ്ടതെല്ലാം