രാജ്യത്ത് മുസ്ലിംകളുടെ ജനസംഖ്യാ അനുപാതം വര്‍ദ്ധിക്കുന്നെന്ന് ശിവസേന

Published : Dec 08, 2016, 08:16 AM ISTUpdated : Oct 04, 2018, 05:42 PM IST
രാജ്യത്ത് മുസ്ലിംകളുടെ ജനസംഖ്യാ അനുപാതം വര്‍ദ്ധിക്കുന്നെന്ന് ശിവസേന

Synopsis

ഗിരിരാജ് സിങിന്റെ അഭിപ്രായം തെറ്റെന്ന് പറയാനാവില്ല. അദ്ദേഹം പറഞ്ഞത് ശരിയാണ്. എന്നാല്‍ വന്ധ്യംകരണമെന്ന ആവശ്യത്തില്‍ തന്നെ ശ്രദ്ധിക്കുന്നതിന് പകരം ഏക സിവില്‍ കോഡ് രാജ്യത്ത് നടപ്പാക്കാനാണ് അദ്ദേഹം ശ്രദ്ധിക്കേണ്ടത്.  ജനസംഖ്യാ വിസ്ഫോടനം രാജ്യത്തെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. മുസ്ലിംകളുടെ ജനസംഖ്യാ അനുപാതം വല്ലാതെ വര്‍ദ്ധിച്ചുവരികയും ചെയ്യുന്നെന്നാണ് സാംനയുടെ എഡിറ്റോറിയല്‍ വിലയിരുത്തുന്നത്. 

രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം നിയമംമൂലം നടപ്പാക്കണമെന്നായിരുന്നു കേന്ദ്ര മന്ത്രി ഗിരിരാജ് സിങ് അഭിപ്രായപ്പെട്ടത്. ലോക ജനസംഖ്യയുടെ 17 ശതമാനവും ഇന്ത്യയിലാണ്. എന്നാല്‍ ആകെ ഭൂവിസ്തൃതിയില്‍ 2.5 ശതമാനവും ജലസമ്പത്തിന്റെ 4.2 ശതമാനവും മാത്രമാണ് ഇന്ത്യയിലുള്ളത്. അതുകൊണ്ട് തന്നെ വികസനം നടപ്പാകണമെങ്കില്‍ ജനസംഖ്യാ നിയന്ത്രണം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചന്ദ്രബോസ് വധക്കേസ്: പ്രതി ക്രിമിനല്‍ പശ്ചാത്തലമുള്ളയാൾ; മുഹമ്മദ് നിഷാമിന്‍റെ അപ്പീലിനെതിരെ സര്‍ക്കാര്‍
വെള്ളാപ്പള്ളി നടേശന് ആശ്വാസം, എസ്എൻഡിപി യോ​ഗം ഭാരവാഹികളെ അയോഗ്യരാക്കിക്കൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ