ഫ്രാൻസിൽ ക്രിസ്മസ് ചന്തയിൽ വെടിവെപ്പ്; മൂന്നു മരണം

Published : Dec 12, 2018, 12:39 PM ISTUpdated : Dec 12, 2018, 12:48 PM IST
ഫ്രാൻസിൽ ക്രിസ്മസ് ചന്തയിൽ വെടിവെപ്പ്; മൂന്നു മരണം

Synopsis

പത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച പ്രാദേശിക സമയം എട്ടുമണിയോടെയാണ് സംഭവം നടന്നത്. അക്രമിയെ തിരിച്ചറിഞ്ഞതായി പൊലിസ് വ്യക്തമാക്കി. 

പാരിസ്: ഫ്രാൻസിലെ സ്ട്രാസ്ബോർ​ഗിൽ പട്ടണത്തിലെ ക്രിസ്മസ് മാർക്കറ്റിൽ അക്രമി നടത്തിയ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. പത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച പ്രാദേശിക സമയം എട്ടുമണിയോടെയാണ് സംഭവം നടന്നത്. അക്രമിയെ തിരിച്ചറിഞ്ഞതായി പൊലിസ് വ്യക്തമാക്കി. സംഭവസ്ഥലത്ത് സുരക്ഷ ശക്തമാക്കി. ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് പൊലിസ് അറിയിച്ചിട്ടുണ്ട്. 

ഓട്ടോമാറ്റിക് തോക്കുമായിട്ടാണ് അക്രമി ക്രിസ്മസ് ചന്തയിലെത്തിയതെന്ന് ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നു. വെടിവച്ചതിന് ശേഷം ഒരു ടാക്സിയുടെ മുകളിൽ ചാടിക്കയറി ഓടിമറയുകയായിരുന്നു. ആളുകൾ അങ്ങോട്ടുമിങ്ങോട്ടും ഓടുന്ന ശബ്ദവും അലറിക്കരച്ചിലും കേട്ട് സമീപവാസികൾ വീട്ടിൽ കയറി വാതിലടച്ചതായും പറയുന്നു. അക്രമി ആരാണെന്ന് തിരിച്ചറിഞ്ഞതായി പൊലിസ് വെളിപ്പെടുത്തി. ഇയാളെ പിടികൂടുന്നതിനായി പ്രദേശത്ത് കർശന സുരക്ഷ ഏർപ്പെടുത്തിയതായും പൊലിസ് അറിയിച്ചു.  
 

PREV
click me!

Recommended Stories

'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്'! ഫിഫ സമാധാന പുരസ്കാരം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്
ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്