മഞ്ഞുമൂടിയ ഗ്രാമത്തില്‍നിന്ന് ഗര്‍ഭിണിയെ രക്ഷിക്കുന്ന സിയാച്ചിന്‍ പയനിയേഴ്സ്

By Web DeskFirst Published Feb 17, 2018, 12:14 PM IST
Highlights

ലഡാക്ക്: ലഡാക്കിലെ മഞ്ഞുകൊണ്ടു മൂടിയ ഗ്രാമത്തില്‍നിന്ന് ഗര്‍ഭിണിയായ യുവതിയെ അതിസാഹസികമായി രക്ഷിച്ച് ഇന്ത്യന്‍ വ്യോമസേനയുടെ സിയാച്ചിന്‍ പയനിയേഴ്‌സ്. ഷിന്‍കുന്‍ ലാ പാസിന് സമീപത്തായുള്ള കുര്‍ഗിയാക്ക് എന്ന ഗ്രാമത്തില്‍ മഞ്ഞ് മൂടിയതിനെ തുടര്‍ന്ന് തീര്‍ത്തും ഒറ്റപ്പെട്ട നിലയിലായിരുന്നു മൂന്ന് മാസം ഗര്‍ഭിണിയായ യുവതി. 

തൊണ്ടയിലെ അസുഖവും തണുപ്പും ബാധിച്ച യുവതിയെ അതിസാഹസികമായാണ് സിയാച്ചിന്‍ പയനിയേഴ്‌സ് രക്ഷപ്പെടുത്തിയത്. മഞ്ഞ്മൂടിപ്പോയ ഗ്രാമത്തിലെത്താന്‍ വ്യോമസേനയുടെ നംബര്‍ 114 ഹെലികോപ്റ്റര്‍ യൂണിറ്റിന് വളരെയേറെ കഷ്ടപ്പെടേണ്ടി വന്നു. ഹെലികോപ്റ്ററുകള്‍ ലാന്റ് ചെയ്യാന്‍ ഏറെ പ്രയാസമായിരുന്നിട്ടും ഗ്രാമത്തില്‍നിന്ന് ഗര്‍ഭിണിയെയുമായി അവര്‍ ലേയിലെത്തി. ദൂര്‍ദര്‍ശന്‍ ന്യൂസ് ട്വിറ്ററിലൂടെ രക്ഷാദൗത്യത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു.

click me!