
ബംഗളൂരു: നഞ്ചൻകോട് റെയിൽവേ പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തിന്‍റെ താത്പര്യങ്ങൾക്ക് എതിര് നിൽക്കില്ലെന്നു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പദ്ധതിക്കായി ഉന്നത ഉദ്യോഗസ്ഥരുടെയും റെയിൽവേ പ്രതിനിധികളുടെയും യോഗം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള സംഘവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം നഞ്ചൻകോട് റെയിൽവേ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നു വ്യാഴാഴ്ച മന്ത്രി ജി. സുധാകരൻ നിയമസഭയെ അറിയിച്ചിരുന്നു. അലൈൻമെന്‍റ് മാറ്റുന്ന കാര്യം പരിഗണനയിലാണെന്നും പദ്ധതി ബന്ദിപ്പുർ വന്യജീവി സങ്കേതത്തിലൂടെ കടന്നു പോകുന്നതിൽ കർണാടക്കത്തിന്‍റെ എതിർപ്പാണ് പ്രശ്നമെന്നും സുധാകരൻ സഭയെ അറിയിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam