സിങ്കൂരിലെ കൃഷിഭൂമി കർഷകർക്ക് തിരിച്ചുകിട്ടി

Published : Sep 14, 2016, 12:34 PM ISTUpdated : Oct 04, 2018, 11:53 PM IST
സിങ്കൂരിലെ കൃഷിഭൂമി കർഷകർക്ക് തിരിച്ചുകിട്ടി

Synopsis

കല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സിങ്കൂരിൽ ടാറ്റയ്ക്ക്  നാനോ കാർഫാക്ടറി തുടങ്ങാൻ ഇടതുസർക്കാർ ബലംപ്രയോഗിച്ച് ഏറ്റെടുത്ത് നൽകിയ കൃഷിഭൂമി കർഷകർക്ക് തിരിച്ചുകിട്ടി. ആദ്യഘട്ട പട്ടയവും  നഷ്ടപരിഹാരവും  മുഖ്യമന്ത്രി മമത ബാനർജി കർഷകർക്ക് കൈമാറി . സിംഗൂരിൽ കൂറ്റൻ പൊതുയോഗം സംഘടിപ്പിച്ചായിരിരുന്നു ദീദിയുടെ സിംഗൂർ വിജയാഘോഷം.

പതിനായിരങ്ങൾ അണിനിരന്ന പൊതുയോഗത്തിൽ മമത സർക്കാർ കർഷകരുടെ ഭൂമി കർഷകർക്കു തിരിച്ചുനൽകി. നഷ്ടപരിഹാരം വാങ്ങാതിരുന്ന എണ്ണൂറ് കർഷകർക്കുള്ള നഷ്ടപരിഹാര തുകയും മമത നൽകി. 620 ഏക്കർ ഭൂമിയാണ് ഇതുവരെ അളന്ന് തിട്ടപ്പെടുത്തിയത്. ഈ ഭൂമിയുടെ ഉടമസ്ഥത രേഖകൾ കർഷകർക്ക് കൈമാറി. പത്തുവർഷം തരിശിട്ട ഭൂമി കൃഷിയോഗ്യമാക്കി നൽകുമെന്നും വിത്തും വളവും നൽകുമെന്നും മമത ഉറപ്പ്നൽകിയിട്ടുണ്ട്.

 ടാറ്റയ്ക്കായി ഇടത് സർക്കാർ ബലം പ്രയോഗിച്ച് പിടിച്ചെടുത്ത കൃഷിഭൂമി തിരിച്ചുനൽകണമെന്ന സുപ്രീംകോടതി വിധി ദിവസങ്ങൾക്കകമാണ് മമത സർക്കാർ നടപ്പിലാക്കുന്നത്.  വർഷത്തിൽ മൂന്ന് തവണ വിള ലഭിക്കുന്ന ഫലഫൂയിഷ്ഠമായ 997 ഏക്കർ  കൃഷിഭൂമിയായിരുന്നു 2006ൽ  ബുദ്ധദേവ് സർക്കാർ വികസനത്തിന്റെ പേരുപറഞ്ഞ് ടാറ്റയ്ക്ക് കൈമാറിയത്. കർഷകരുടെ പോരാട്ടത്തെ നയിച്ച് ബംഗാളിൽ അധികാരത്തിലെത്തിയ മമത ബാനർജിയുടെ രാഷ്ട്രീയം വിജയം കൂടിയാണ് സിങ്കൂരിലേത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇന്ത്യയിലെ മുസ്ലീംകൾ നദികളേയും സൂര്യനേയും ആരാധിക്കണം, സൂര്യനമസ്കാരം ചെയ്യണം'; ആ‍ർഎസ്എസ് നേതാവ്
ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ സൃഷ്ടാവ് അന്തരിച്ചു