വിരലടയാളവുമായി ബന്ധിപ്പിക്കാത്ത സിം കാര്‍ഡുകള്‍ റദ്ദാക്കുമെന്ന് സൗദി ടെലികോം അതോറിറ്റി

By Web DeskFirst Published Jul 16, 2016, 4:33 PM IST
Highlights

വിരലടയാളവുമായി ബന്ധിപ്പിക്കാത്ത സിം കാര്‍ഡുകള്‍ റദ്ദാക്കുമെന്ന് സൗദി ടെലികോം അതോറിറ്റി അറിയിച്ചു. മൊബൈല്‍ ഫോണ്‍ കണക്ഷന്‍ റദ്ദു ചെയ്യാതിരിക്കാന്‍ വിരലടയാളം നല്‍കുന്നതിനുവേണ്ടി നീട്ടിനല്‍കിയ സമയ പരിധി ബുധനാഴ്ച്ച അവാസാനിക്കും.

ജൂലായ് 20 നകം വിരലടയാളം നല്‍കാത്ത മുഴുവന്‍ മുഴുവന്‍ ഉപഭോക്താക്കളുടെയും മൊബൈല്‍ ഫോണ്‍ സിം കാര്‍ഡുകള്‍ റദ്ദു ചെയ്യുമെന്നു സൗദി ടെലികോം അതോറിറ്റി അറിയിച്ചു.
പോസ്റ്റ് പെയ്ഡ് കണക്ഷന്‍ ഉള്ളവരും പ്രീ പെയ്ഡ് കണക്ഷന്‍ ഉള്ളവരും ഡാറ്റാ സിം എടുത്തവരും  സമയ പരിധിക്കകം വിരലയടയാളം നല്‍കിയിരിക്കണമെന്നാണ് ടെലികോം അതോറിറ്റി അറിയിച്ചത്.
കഴിഞ്ഞ ജനുവരി 21 നാണ് മൊബൈല്‍ ഫോണ്‍ ക്ണക്ഷന്‍ ലഭിക്കുന്നതിനു വിരലടയാളം നിര്‍ബന്ധമാക്കിയത്.

നിലവില്‍ മൊബൈല്‍ ഫോണ്‍ കണക്ഷന്‍ എടുത്തവരും തങ്ങളുടെ കണക്ഷന്‍ റദ്ദു ചെയ്യാതിരിക്കാന്‍ വിരലടയാളം നല്‍കിയിരിക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഏപ്രില്‍ 17 വരെയായിരുന്നു ഇതിനു സമയ പരിധി നല്‍കിയിരുന്നെങ്കിലും പിന്നീട് നീട്ടി നല്‍കുകയായിരുന്നു.

click me!