
ദില്ലി: മൂന്ന് വയസുകാരിയെ അമ്മ തല്ലി പഠിപ്പിക്കുന്നതും സങ്കടം സഹിക്കാതെ കരഞ്ഞ് കൊണ്ട് പഠിക്കുന്ന കുട്ടിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ വീഡിയോ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോലി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. അമ്മയുടെ വഴക്കിനെ തുടര്‍ന്ന് കരഞ്ഞ് കൊണ്ട് നമ്പര്‍ ചൊല്ലുന്ന കുട്ടിയുടെ വീഡിയോ ഇതോടെ വൈറലായി. ലക്ഷകണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്.
പിഞ്ച് കുഞ്ഞിനെ തല്ലിപഠിപ്പിക്കുന്ന അമ്മയ്ക്കെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപകമായ പ്രതിക്ഷേധമുയര്‍ന്നു. വീഡിയോ പുറത്ത് വന്ന് ദിവസങ്ങള്‍ക്കം ആയിരക്കണക്കിന് ആളുകള്‍ ഇതിനെതിരെ പ്രതികരണവുമായി രംഗത്ത് വന്നു. മര്‍ദ്ദിച്ച് കൊണ്ടല്ല കുട്ടികളെ പഠിപ്പിക്കേണ്ടതെന്ന് സമൂഹ മാധ്യമങ്ങളിലൂടെ പലരും അഭിപ്രായപ്പെട്ടു. കോലിയെ കൂടാതെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ശിഖര്‍ ധവാനും യുവരാജ് സിംഗും കുട്ടിയെ പഠിപ്പിക്കുന്ന രീതിയെ എതിര്‍ത്തിരുന്നു.
എന്നാല്‍ വിരാട് കോലിയെ എതിര്‍ത്തുകൊണ്ട് ഗായകന്‍ തോഷി സബ്രി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍. കോലിയെക്കാള്‍ നന്നായി തനിക്ക് കുട്ടിയെ അറിയാമെന്നാണ് തോഷി ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞത്. തന്‍റെ സഹോദരി പുത്രിയാണ് കുട്ടി. എത്ര വഴക്ക് കിട്ടിയാലും അഞ്ച് മിനിറ്റ് കഴിഞ്ഞാല്‍ അവള്‍ കളിക്കാനായി ഓടും. വാശിക്കാരിയാണ് കുട്ടിയെങ്കിലും അവള്‍ ഞങ്ങളുടെ പ്രിയപ്പെട്ടവളാണ് എന്നും തോഷി പറഞ്ഞു. എന്നാല്‍ കുട്ടിയെ മര്‍ദ്ദിച്ച് പഠിപ്പിക്കുന്ന രീതിയോട് തോഷി പ്രതികരിക്കാന്‍ തയ്യാറായില്ല
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam