സഹോദരന്‍ പതിനാറുകാരിയെ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി സഹോദരി

Web Desk |  
Published : Feb 27, 2018, 07:01 PM ISTUpdated : Jun 08, 2018, 05:43 PM IST
സഹോദരന്‍ പതിനാറുകാരിയെ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി സഹോദരി

Synopsis

  സഹോദരന്‍ പതിനാറുകാരിയെ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി സഹോദരി


മീററ്റ്:  സഹോദരന്‍ പതിനാറുവയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സഹോദരി. ഉത്തര്‍പ്രദേശലെ മുസാഫര്‍നഗറിലാണ് സംഭവം. തന്റെ കുടുംബാഗത്തിന് നേരെ പീഡന ശ്രമത്തിന് അയല്‍വാസി പരാതി നല്‍കിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഒരേ മുറിയില്‍ താമസിച്ചിരുന്ന അയല്‍വാസികളായ യുവതികള്‍ തമ്മിലുള്ള പകവീട്ടലിലാണ് പതിനാറുകാരി ഇരയായത്. 

റൂമിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് യുവതികള്‍ തിരിച്ച് വീട്ടിലെത്തിയത്. യുവതികളിലൊരാള്‍ രണ്ടാമത്തെ യുവതിയുടെ കുടുംബാംഗം തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പരാതിപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് രണ്ടാമത്തെ യുവതിയുടെ കുടുംബാഗമായ പതിനാറുകാരിയെ സഹോദരനെ കൊണ്ട് പീഡിപ്പിക്കുന്നതും ആ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്യുന്നതും. പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് പീഡനത്തിനും വഞ്ചനയ്ക്കും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. 

പതിനാറുകാരിയെ മെഡിക്കല്‍ പരിശോധനയ്ക്കയച്ച പൊലീസ് വീഡിയോ കണ്ടെടുക്കാനായുള്ള ശ്രമത്തിലാണ്. സംഭവത്തിന് ശേഷം യുവതിയും സഹോദരനും ഒളിവില്‍ പോയിരിക്കുകയാണ്. ഇവര്‍ക്കായും പൊലീസ് തിരച്ചില്‍ ശക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ത്യ-ന്യൂസിലൻഡ് കരാറിൽ അപ്രതീക്ഷിത തിരിച്ചടി? ഇത് രാജ്യത്തിന് ഏറ്റവും മോശം കരാറെന്നും പാർലമെന്‍റിൽ തോൽപ്പിക്കുമെന്നും ന്യൂസിലൻഡ് വിദേശകാര്യ മന്ത്രി
വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ