തന്ത്രിക്ക് ജാമ്യം നൽകിയ ഉത്തരവിനെതിരെ എസ്ഐടി ഹൈക്കോടതിയിലേക്ക്, കീഴ്കോടതി ഉത്തരവ് കേസിന് തിരിച്ചടി ഉണ്ടാക്കും, പരാമർശങ്ങൾ നീക്കണമെന്നും ആവശ്യം

Published : Feb 22, 2026, 01:59 PM IST
Thanthri bail

Synopsis

ഉത്തരവിലെ പരാമർശങ്ങൾ വസ്തുതകൾ മനസ്സിലാക്കാതെയെന്ന് ആക്ഷേപം

എറണാകുളം: തന്ത്രിക്ക് ജാമ്യം നൽകിയ ഉത്തരവിനെതിരെ എസ്ഐടി ഹൈക്കോടതിയെ സമീപിക്കും. ഉത്തരവിലെ പരാമർശങ്ങൾ വസ്തുതകൾ മനസ്സിലാക്കാതെയെന്നാണ് എസ്ഐടിയുടെ ആക്ഷേപം. തന്ത്രിക്കെതിരെ നിരവധി തെളിവുകളുണ്ട്. ജാമ്യ ഹർജിയിൽ ഈ തെളിവുകൾ പൂർണമായും കോടതിയിൽ ഹാജരാക്കിയിട്ടില്ല. കീഴ്കോടതി ഉത്തരവ് കേസിന് തിരിച്ചടി ഉണ്ടാക്കും. ഉത്തരവിലെ പരാമർശങ്ങൾ പൂർണമായും നീക്കണമെന്ന് ആവശ്യപ്പെട്ടാണ് എസ്ഐടി ഹൈക്കോടതിയെ സമീപിക്കുക.

അതേസമയം, ശബരിമല തന്ത്രിയുടെ ജാമ്യത്തിനെതിരായ അപ്പീലില്‍ സർക്കാർ അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു. കൊല്ലം കോടതി വിധി അവസാന വിധി പോലെ ആയിരുന്നു. സുപ്രീം കോടതി വിധി പോലെ ആയിരുന്നു ഉത്തരവിൻ്റെ സ്വഭാവം. തന്ത്രിക്ക് ജാമ്യ അനുവദിച്ചുള്ള കോടതി ഉത്തരവിൽ അസാധാരണത്വം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബനാറസ് ഹിന്ദു സര്‍വകലാശാലയിൽ വെടിവെപ്പ്; മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിക്കുനേരെ ബൈക്കിലെത്തിയ സംഘം വെടിയുതിര്‍ത്തു
13ലേറെ ആളുകൾ ഒരാളെ വളഞ്ഞിട്ട് തല്ലുന്ന ദൃശ്യങ്ങൾ പുറത്ത്, ബാറിൽ ആളുമാറി യുവാവിന് മർദനം, 5 പേർ അറസ്റ്റിൽ