കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ ഇല്ലാതാക്കുന്നു: യെച്ചൂരി

Published : May 01, 2017, 06:53 AM ISTUpdated : Oct 05, 2018, 12:16 AM IST
കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ ഇല്ലാതാക്കുന്നു: യെച്ചൂരി

Synopsis

ദില്ലി:  തൊഴിലാളികളുടെ അവകാശങ്ങള്‍ ഓരോന്നായി ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇതിനെതിരെ ജനാധിപത്യ മതേതര കൂട്ടായ്മ വേണമെന്നും യെച്ചൂരി പറഞ്ഞു. ദില്ലിയിലെ എകെജി ഭവനില്‍ മെയ്ദിനത്തില്‍ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു യെച്ചൂരി. 

എട്ടു മണിക്കൂര്‍ ജോലി എന്ന ചട്ടത്തിന്റെ നഗ്‌നമായ ലംഘനമാണ് രാജ്യത്ത് നടക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. ലോകത്തെ സമ്പത്തിന്റെ അമ്പതു ശതമാനം എട്ട് വ്യവസായ ഭീമന്‍മാര്‍ കൈയ്യടക്കിയിരിക്കുകയാണെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. മെയ് ദിനത്തോട് അനുബന്ധിച്ച് ജനനാട്യ മഞ്ചിന്റെ ആഭിമുഖ്യത്തില്‍ തെരുവുനാടകവും അരങ്ങേറി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നഷ്ടപരിഹാരം നൽകിയില്ല; ചൈനയിൽ സർക്കാർ കെട്ടിടം ബുൾഡോസർ ഉപയോഗിച്ച് തകർത്ത് 47 -കാരൻ, അറസ്റ്റിൽ!
ബാല​ഗോകുലം പ്രസിദ്ധീകരണത്തിന്റെ സ്കോളർഷിപ്പ് പരീക്ഷയ്ക്ക് സ്കൂളുകളിൽ അനുമതി; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് വിവാദത്തിൽ, റിപ്പോർട്ട് തേടി മന്ത്രി