ദളിത് ഹര്‍ത്താല്‍: മാവേലിക്കരയിൽ വാഹനങ്ങൾ തടഞ്ഞ 6 പേര്‍ പൊലീസ് കസ്റ്റഡിയില്‍

By Web DeskFirst Published Apr 9, 2018, 12:04 PM IST
Highlights
  • മാവേലിക്കരയിൽ വാഹനങ്ങൾ തടഞ്ഞ 6 പേര്‍ പൊലീസ് കസ്റ്റഡിയില്‍
  • ഹർത്താൽ നടത്താൻ എല്ലാവർക്കും അവകാശമുണ്ടെന്ന് കാനം രാജേന്ദ്രൻ

സംസ്ഥാന വ്യാപക ദളിത് ഹര്‍ത്താലില്‍ മാവേലിക്കരയിൽ വാഹനങ്ങൾ തടഞ്ഞ 6 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവല്ലയിലും  ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. അര മണിക്കൂറിലേറെ തടഞ്ഞിട്ട ശേഷമാണ് വാഹനങ്ങള്‍ കടത്തിവിട്ടത്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പമ്പക്ക് പോകേണ്ടിയിരുന്ന കെഎസ്ആര്‍ടിസ് ബസ്, ദളിത് സംഘടനാ പ്രവർത്തകർ തടഞ്ഞു. പൊലീസ് ഇടപെട്ടാണ് ഇവരെ മാറ്റിയത്. തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര മേഖലകളിൽ കടകൾ പൂർണ്ണമായും അടഞ്ഞുകിടക്കുകയാണ്. 

അതേസമയം ഹർത്താൽ നടത്താൻ എല്ലാവർക്കും അവകാശമുണ്ടെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു . ദളിത് വിഭാഗങ്ങൾ ഉയർത്തുന്ന പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു. ആദിവാസി ഗോത്രമഹാസഭാ നേതാവ് ഗീതാനന്ദനെ അറസ്റ്റ് ചെയ്തത് ശരിയായില്ലെന്ന് എ.കെ.ആന്റണി പറഞ്ഞു. ദളിതർ ഹർത്താൻ നടത്താൻ പാടില്ലെന്ന സംസ്ഥാന സർക്കാർ നിലപാട് ശരിയല്ലെന്നും ആന്റണി വിലയിരുത്തി.

click me!