പുത്തന്‍വേലിക്കരയില്‍ 60കാരി കൊല്ലപ്പെട്ടത് പീഡനശ്രമത്തിനിടെ, ഒരാള്‍ അറസ്റ്റില്‍

Web Desk |  
Published : Mar 19, 2018, 11:56 AM ISTUpdated : Jun 08, 2018, 05:47 PM IST
പുത്തന്‍വേലിക്കരയില്‍ 60കാരി കൊല്ലപ്പെട്ടത് പീഡനശ്രമത്തിനിടെ, ഒരാള്‍ അറസ്റ്റില്‍

Synopsis

60കാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ് ഇതരസംസ്ഥാനതൊഴിലാളിയെ സംഭവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തു

കൊച്ചി: ഏറണാകുളം പുത്തൻവേലിക്കരയിൽ 60കാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. സമീപവാസിയായ ഇതരസംസ്ഥാനതൊഴിലാളിയെ സംഭവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തു. അസം സ്വദേശി മുന്നയാണ് പിടിയിലായത്. പീഡനശ്രമത്തിനിടെ ആണ് കൊലപാതകമെന്ന് പൊലീസ് അറിയിച്ചു. പഞ്ചായത്ത്‌ ഓഫീസിന് സമീപമുള്ള പാലാട്ടി ഡേവിസ് ഭാര്യ മോളിയാണ് കൊല്ലപ്പെട്ടത്. മനോദൗര്‍ബല്യം ഉള്ള മകനൊപ്പമായിരുന്നു മോളിയുടെ താമസം.

13 വര്‍ഷമായി കേരളത്തില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് മുന്ന. രണ്ട്  കൊല്ലത്തിനു മുകളിലായി മോളിയുടെ വീട്ടിൽ എത്തിയിട്ട്. അരി സപ്ലൈ വണ്ടിയിലാണ് നിലവില്‍ ജോലി ചെയ്യുന്നത്. നേരത്തെ ഒരു കോഴിക്കടയില്‍ ആയിരുന്നു ജോലി. ഇന്നലെ അമിതമായ മദ്യപിച്ചാണ് ഇയാളഅ‍ മുറിയിലെത്തിയതെന്ന് കൂടെയുളളവര്‍ പൊലീസിന് മൊഴി നല്‍കി. കൊലപാതക വിവരം പുറത്തറിഞ്ഞശേഷം ഒന്നും അറിയാത്തപോലെ പെരുമാറിയെന്നും കൂടെയുള്ളവരുടെ മൊഴി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആ ശ്രമങ്ങൾ വിഫലം; നടുറോഡിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ലിനു മരിച്ചു
വൻ തുക കുടിശ്ശിക; പൊതുമേഖല സ്ഥാപനത്തിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി