മോദിയെ ഹിറ്റ്‍ലറോടുപമിച്ച രാഹുല്‍ ഗാന്ധിക്ക് സ്മൃതി ഇറാനിയുടെ മറുപടി

By Web DeskFirst Published Jul 22, 2017, 11:43 AM IST
Highlights

ബിജെപി ഭരണത്തെ ഹിറ്റലറിന്‍റെ നാസി ഭരണത്തോടുപമിച്ച രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. യാഥാര്‍ത്ഥ്യങ്ങളെ അടിച്ചമര്‍ത്തുന്ന സമീപനമാണ് രണ്ട് ഭരണകൂടങ്ങള്‍ക്കുമെന്നായിരുന്നു  രാഹുല്‍ ഗാന്ധി പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഹിറ്റ്‍ലറോടുപമിക്കുകയും  അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ സാധാരണക്കാര്‍ക്ക് എതിരാണെന്നും  രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.

പാവപ്പെട്ടവരുടെ നിലവിളികള്‍ ആടിച്ചമര്‍ത്തുകയും, അവരെ മര്‍ദ്ദിക്കുകയുമാണ് ബിജെപി ചെയ്യുന്നത്. ആസത്യത്തിന്‍റെ ഒരു ലോകം കെട്ടിപ്പൊക്കുകയാണിവര്‍. എകാധിപതിയായ ഈ ചക്രവര്‍ത്തിക്കെതിരെ അഭിപ്രായം പറയാന്‍ സ്വന്തം ഉപദേശകര്‍ വരെ മടിക്കുന്നു. രാജാവ് നഗ്നനാണെന്ന് പറയാന്‍ ആര്‍ക്കും ധൈര്യമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

എന്നാല്‍ ആര്‍ക്കാണ് ഹിറ്റ്‍ലറില്‍ നിന്ന് സ്വാധീനം ഉണ്ടായിരിക്കുന്നത് എന്ന് മനസ്സിലാക്കാത്ത ഒരേ ഒരാള്‍ 42കാരനായ രാഹുല്‍ ഗാന്ധിമാത്രമായിരിക്കും എന്നായിരുന്നു സ്മൃതി ഇറാനിയുടെ മറുപടി. ജനാധിപത്യത്തില്‍ അടിയന്തരാവസ്ഥ കൊണ്ടുവന്ന കാര്യവും സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ ഓര്‍മ്മിപ്പിച്ചു.

click me!