Latest Videos

പുനഃസംഘടനക്ക് പിന്നാലെ വകുപ്പ് മാറ്റം; സ്മൃതി ഇറാനിക്ക് മാനവ വിഭവശേഷി വകുപ്പ് നഷ്ടമായി

By Web DeskFirst Published Jul 5, 2016, 5:35 PM IST
Highlights

ദില്ലി: കേന്ദ്രമന്ത്രിസഭ പുനഃസംഘടനക്ക് പിന്നാലെ മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം.സ്മൃതി ഇറാനിയിൽ നിന്നും  മാനവ വിഭവശേഷി വകുപ്പ് പ്രകാശ് ജാവദേക്കർക്ക് നൽകി. സ്മൃതി  ഇറാനിക്ക്  ടെക്സ്റ്റൈൽ  വകുപ്പ് നൽകി. വാർത്താവിതരണം വെങ്കയ്യ നായി‍ഡുവിനും നിയമ വകുപ്പ് രവിശങ്കർ  പ്രസാദിനും നൽകി. വെങ്കയ നായിഡുവാണ് പുതിയ വാര്‍ത്ത വിനിമയ മന്ത്രി.

അതേ സമയം 19 സഹമന്ത്രിമാരെ  ഉൾപ്പെടുത്തിയുമാണ് കേന്ദ്രമന്ത്രിസഭ പുനസംഘടിപ്പിച്ചത്. മഹാരാഷ്ട്രക്കും ഉത്തർപ്രദേശിനും വലിയ പ്രതിനിധ്യം നൽകി.  ഘടകകക്ഷിയായ ശിവസേനയക്ക് പ്രാതിനിധ്യം നൽകിയില്ല. വാജ്പേയ് സർക്കാരിൽ മന്തിയായിരുന്ന ഫഗൻസിംഗ് കുലസ്തേ, പശ്ചിമബംഗാളിൽ നിന്നുള്ള ലോക്സഭാംഗം എസ് എസ് അലുവാലിയ ദില്ലിയിലെ മുതിർന്ന നേതാവ് വിജയ് ഗോയൽ എന്നിവരെ സഹമന്ത്രിമാരായാണ് മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. 

മുതിർന്ന മാധ്യമപ്രവർത്തകനും ബിജെപി വക്താവുമായി എം ജെ അക്ബർ, ബിജെപി ഉപാധ്യക്ഷൻ പുരുഷോത്തം റൂപാലെ ബിജെപിയുടെ ലോകസഭയിലെ ചീഫ് വിപ്പായിരുന്ന അർജുൻ മോഘ്വാൾ എന്നിവരും സഹമന്ത്രിമാരായി ചുമതലയേറ്റു.

click me!