വിമാനതാവളത്തിലെ വിഐപി ലോഞ്ചില്‍ വിഷപാമ്പ്

Web Desk |  
Published : Jun 17, 2018, 07:51 PM ISTUpdated : Jun 29, 2018, 04:05 PM IST
വിമാനതാവളത്തിലെ വിഐപി ലോഞ്ചില്‍ വിഷപാമ്പ്

Synopsis

പു​തു​ച്ചേ​രി വി​മാ​ന​ത്താ​വ​ള​ത്തിന്‍റെ ലോഞ്ചില്‍ വിഷപാമ്പ് കയറി. വി​ഐ​പി ലോ​ഞ്ചി​ലാണ് പാമ്പ് എത്തിയത്

പു​തു​ച്ചേ​രി: പു​തു​ച്ചേ​രി വി​മാ​ന​ത്താ​വ​ള​ത്തിന്‍റെ ലോഞ്ചില്‍ വിഷപാമ്പ് കയറി. വി​ഐ​പി ലോ​ഞ്ചി​ലാണ് പാമ്പ് എത്തിയത്. ക​ടു​ത്ത വി​ഷ​മു​ള്ള അണലിയെ ആണ് ലോ​ഞ്ചി​ൽ ക​ണ്ടെ​ത്തി​യ​ത്. എ​യ​ർ​പോ​ർ​ട്സ് അഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ ചെ​യ​ർ​മാ​ൻ ഗു​രു​പ്ര​സാ​ദ് മൊ​ഹാ​പ​ത്ര​യാ​ണ് ആ​ദ്യം പാ​ന്പി​നെ ക​ണ്ട​ത്. ആ​റ​ടി നീ​ള​മു​ണ്ടാ​യി​രു​ന്നു പാ​ന്പ് ലോ​ഞ്ചി​ലെ ഒ​രു കൗ​ച്ചി​ന​ടി​യി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് ചെ​യ​ർ​മാ​ൻ മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​ര​മ​റി​യി​ച്ചു. 

ഇ​തേ​തു​ട​ർ​ന്ന് ലോ​ഞ്ചി​ലെ മു​റി​യി​ലു​ണ്ടാ​യി​രു​ന്ന എ​യ​ർ​പോ​ർ​ട്സ് അ​ഥോറി​റ്റി ഓ​ഫ് ഇ​ന്ത്യ ചെ​യ​ർ​മാ​നെ പു​റ​ത്തേ​ക്കു മാ​റ്റി.  തു​ട​ർ​ന്ന് വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഒ​രു ജീ​വ​ന​ക്കാ​രി​യും ഒ​രു പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ളും ചേ​ർ​ന്ന് പാ​മ്പിനെ പി​ടി​കൂ​ടി മു​റി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി. ഇ​തി​നെ പി​ന്നീ​ട് വ​നം​വ​കു​പ്പി​നു കൈ​മാ​റി. വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പ​ത്തെ വ​ന​ത്തി​ൽ​നി​ന്നാ​കാം പാ​മ്പ് ലോ​ഞ്ചി​ൽ എ​ത്തി​യ​തെ​ന്ന് വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പോറ്റിയേ കേറ്റിയേ കൂട്ടത്തോടെ പാടി കോൺഗ്രസ് നേതാക്കൾ; പാരഡി ​ഗാനത്തിൽ കേസെടുത്തതിൽ എറണാകുളത്ത് പ്രതിഷേധം
വീണ്ടും പാകിസ്താൻ സൈനിക ക്യാമ്പിൽ ചാവേറുകൾ, വസീറിസ്ഥാനെ വിറപ്പിച്ച് വൻ സ്ഫോടനവും വെടിവയ്പ്പും, നാല് മരണം