അ​മി​ത്ഷാ പ്ര​തി​യാ​യ സൊ​റാ​ബു​ദീ​ൻ കേ​സ്; കോടതിയിലെ മാ​ധ്യ​മ​വി​ല​ക്ക് നീ​ക്കി

Published : Jan 24, 2018, 07:18 PM ISTUpdated : Oct 04, 2018, 08:05 PM IST
അ​മി​ത്ഷാ പ്ര​തി​യാ​യ സൊ​റാ​ബു​ദീ​ൻ കേ​സ്; കോടതിയിലെ മാ​ധ്യ​മ​വി​ല​ക്ക് നീ​ക്കി

Synopsis

മുംബൈ: ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത്ഷാ പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ള്ള സൊ​റാ​ബു​ദീ​ൻ ഷേ​ഖ് വ്യാ​ജ ഏ​റ്റു​മു​ട്ട​ൽ കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ന് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്ക് ബോം​ബെ ഹൈ​ക്കോ​ട​തി നീ​ക്കി. കോ​ട​തി ന​ട​പ​ടി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ൽ​നി​ന്നാ​ണ് കോ​ട​തി മാ​ധ്യ​മ​ങ്ങ​ളെ വി​ല​ക്കി​യി​രു​ന്ന​ത്. 

നീ​തി ന​ട​പ്പാ​ക്കി​യാ​ൽ മാ​ത്രം പോ​ര, ഇ​ത് ന​ട​പ്പാ​ക്കി​യെ​ന്ന് മ​റ്റു​ള്ള​വരെ ധരിപ്പിക്കുക കൂടിയാണ് തുറന്ന കോ​ട​തി​യു​ടെ ല​ക്ഷ്യ​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജ​സ്റ്റീ​സ് രേ​വ​തി മോ​ഹി​ത് ദേ​രെ വി​ല​ക്ക് നീ​ക്കി​യ​ത്. ന​വം​ബ​റി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്കു വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ സി​ബി​ഐ കോ​ട​തി ന​ട​പ​ടി അ​ധി​കാ​ര​ങ്ങ​ളു​ടെ ദു​രു​പ​യോ​ഗ​മാ​ണെ​ന്നും ഇ​ത്ത​രം കൂ​ച്ചു​വി​ല​ങ്ങു​ക​ൾ​ക്കു പ്ര​സ​ക്തി​യി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു. 

മാ​ധ്യ​മ​ങ്ങ​ളെ വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ൽ​നി​ന്നു വി​ല​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഭാ​ഗം നി​ര​ത്തി​യ വാ​ദ​ങ്ങ​ൾ കോ​ട​തി ത​ള്ളി. കോ​ട​തി ന​ട​പ​ടി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ൽ​നി​ന്നു മാ​ധ്യ​മ​ങ്ങ​ളെ വി​ല​ക്കു​ന്ന ഒ​രു വ​കു​പ്പ് ഈ ​കേ​സി​ൽ കാ​ണാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. 

കേ​സി​ൽ മാ​ധ്യ​മ​ങ്ങ​ളെ റി​പ്പോ​ർ​ട്ടു​ക​ൾ ന​ൽ​കു​ന്ന​തി​ൽ​നി​ന്നു വി​ല​ക്കി​യ​തി​നെ​തി​രേ മും​ബൈ​യി​ൽ​നി​ന്നു​ള്ള ഒ​ന്പ​ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. വി​ര​മി​ച്ച​വ​രും സ​ർ​വീ​സി​ലു​ള്ള​വ​രു​മാ​യ നി​ര​വ​ധി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ട്ട കേ​സാ​ണ് സൊ​റാ​ബു​ദീ​ൻ ഏ​റ്റു​മു​ട്ട​ൽ കേ​സ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സർക്കാർ ഉദ്യോ​ഗസ്ഥർ കീറിയ ജീൻസും സ്ലീവ്‍ലെസും ധരിച്ച് ഓഫിസിലെത്തുന്നു'; മാന്യമായി വസ്ത്രം ധരിക്കണമെന്ന് കർണാടക സർക്കാറിന്റെ സർക്കുലർ
പാകിസ്ഥാനിൽ ജയിലിൽ കിടക്കുന്ന ഇമ്രാൻ ഖാന് കനത്ത പ്രഹരം, തോഷഖാന കേസിൽ 17 വർഷം തടവ്, ഭാര്യക്കും ശിക്ഷ