
കൊച്ചി: സരിത നായർ എഴുതിയതായി പറയപ്പെടുന്ന കത്തും ലൈംഗിക ആരോപണങ്ങളും സോളർ കമ്മീഷന്റെ പരിഗണനാ വിഷയങ്ങളിൽ ഉൾപ്പെട്ടിരുന്നില്ലല്ലോ എന്ന് ഹൈക്കോടതി. കമ്മീഷൻ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻചാണ്ടി നൽകിയ ഹർജിക്കെതിരായ സർക്കാർ വാദത്തിനിടെയാണ് കോടതി ഇക്കാര്യം ആരാഞ്ഞത്.
പരിഗണനാ വിഷയങ്ങൾ കമ്മീഷൻ സ്വയം പരിഷ്കരിച്ചപ്പോഴും കത്തിന്റെ കാര്യം ഉൾപ്പെട്ടിരുന്നില്ല. കത്ത് പലവട്ടം ചർച്ചയായി വരുന്നത് പരാതിക്കാരുടെ പ്രതിഛായയെ ബാധിക്കില്ലേയെന്നും ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. ഹർജിയിൽ സർക്കാർ വാദം ഇന്ന് പൂർത്തിയാകും. സോളർ കമ്മീഷനിൽ കക്ഷികളായിരുന്ന മറ്റുള്ളവരുടെ വാദം അടുത്ത മാസം 7ന് നടക്കും. ശനിയാഴ്ച ഹൈക്കോടതിക്ക് അവധി ദിനമാണെങ്കിലും പ്രത്യേക സിറ്റിംഗ് നടത്തിയാണ് കേസ് പരിഗണിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam