സോളാര്‍ തട്ടിപ്പ്;  സരിതക്കെതിരായ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു

Published : Jan 04, 2018, 01:11 PM ISTUpdated : Oct 04, 2018, 07:10 PM IST
സോളാര്‍ തട്ടിപ്പ്;  സരിതക്കെതിരായ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു

Synopsis

കൊച്ചി:  സോളാർ തട്ടിപ്പുകേസിൽ സരിതാ  എസ് നായരെ മൂന്ന് വർഷത്തെ തടവിനുശിക്ഷിച്ച ഉത്തരവ്  ഹൈക്കോടതി സ്റ്റേ ചെയ്തു. സരിതക്കെതിരായ മജിസ്ട്രേറ്റ് കോടതി ഉത്തരവ്  സെഷൻസ് കോടതിയും ശരിവെച്ചിരുന്നു. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സരിതാ നായർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഇക്കാര്യത്തിൽ സർക്കാരിനും ഹൈകോടതി നോട്ടീസ് അയച്ചു. പത്തനംതിട്ട ഇടയാറൻമുള സ്വദേശി ഇ.കെ ബാബുരാജനിൽ നിന്ന്  ഒരു കോടി പതിനാല് ലക്ഷം രൂപ വാങ്ങിയ കേസിലാണ് സരിതയെ നേരത്തെ മൂന്ന് വർഷത്തെ തടവിനും പിഴക്കും ശിക്ഷിച്ചത്.  അന്തിമ ഉത്തരവ് ഉണ്ടാകുന്നതുവരെ പത്തുലക്ഷം രൂപ ബോണ്ടായി കെട്ടിവയ്ക്കാനും കോടതി നി‍ർദേശിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യുഎഇയിൽ സ്കൂളുകൾ പൂർണമായും സാധാരണ നിലയിലേക്ക്; ഓൺലൈൻ പഠനം അവസാനിക്കുന്നു, ഏപ്രിൽ 20 മുതൽ കുട്ടികൾ ക്ലാസ് മുറികളിലേക്ക്
48 മണിക്കൂറിൽ ഒരു കപ്പലും കടലിടുക്ക് കടന്നിട്ടില്ല, ഹോർമുസ് ഉപരോധം സമ്പൂർണമെന്ന് അമേരിക്ക; സമാധാന ചർച്ചക്ക് കല്ലുകടിയെങ്കിലും സംഘർഷമില്ലാത്തത് ശുഭസൂചന