സോളാര്‍ കമ്മീഷന്‍ നിയമനം; മന്ത്രിസഭാ രേഖകള്‍ കാണാനില്ലെന്ന് സര്‍ക്കാര്‍

By Web DeskFirst Published Mar 9, 2018, 12:06 PM IST
Highlights
  • സോളാർ കമ്മീഷൻ നിയമനം
  • കാബിനറ്റ് നോട്ട് കാണാനില്ലെന്ന് സർക്കാർ

തിരുവനന്തപുരം: സോളാര്‍ കേസ് അന്വേഷണത്തിന് കമ്മീഷനെ നിയമിച്ചതിന്‍റെ മന്ത്രിസഭാ രേഖകള്‍ കാണാനില്ലെന്ന് സര്‍ക്കാര്‍. കാബിനറ്റ് നോട്ട് തയാറാക്കിയത് ഉമ്മൻ ചാണ്ടിയുടെ ഓഫീസാണ്. കാബിനറ്റ് ചർച്ച ചെയ്തത് അജണ്ടയ്ക്ക്‌ പുറത്താണെന്നും മന്ത്രിസഭാ തീരുമാനത്തിന്‍റെ ഫയലുകൾക്കൊപ്പം കാബിനറ്റ് നോട്ട് കാണുന്നില്ലെന്നും സർക്കാർ വ്യക്തമാക്കി.

ഹൈക്കോടതിയിൽ അധിക സത്യവാങ്മൂലം നൽകിയത് ആഭ്യന്തര വകുപ്പ് അഡീഷനൽ സെക്രട്ടറിയാമ്. കമ്മീഷനെ നിയമിച്ച കാബിനറ്റ് രേഖകൾ നൽകണം എന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. സോളാര്  ക്യാമ്പിനറ്റ് മിനിറ്റ്സ് കണാതാകുന്നതെങ്ങനെ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അജണ്ടക്ക് പുറത്താണെങ്കിലും മിനിറ്റ്സ് ഉണ്ടാകും.  സർക്കാർ ഉരുണ്ടു കളിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു.
 

click me!