വേങ്ങരയില്‍ ഇനി സോളാറും കത്തും

Published : Sep 27, 2017, 06:51 AM ISTUpdated : Oct 05, 2018, 03:51 AM IST
വേങ്ങരയില്‍ ഇനി സോളാറും കത്തും

Synopsis

മലപ്പുറം: വേങ്ങരയില്‍ ഇനി സോളാറും കത്തും. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇടതു മുന്നണി യു.ഡി.എഫിനെതിരായ പ്രധാന തിരഞ്ഞെടുപ്പ് ആയുധമാക്കി കഴിഞ്ഞു. അതേസമയം, മന്ത്രി തോമസ് ചാണ്ടിയാണ് ഭരണമുന്നണിക്കെതിരായ യു.ഡി.എഫിന്റെ മറു ആയുധം.

ഭരിക്കുന്ന കാലത്ത് യു.ഡി.എഫിനെ പ്രതിസന്ധിയിലേയ്‌ക്ക് തള്ളിവിട്ട സോളാര്‍ വിവാദം വേങ്ങര പ്രചാരണത്തിന് മുന്നണിയെ പ്രതിരോധത്തിലാക്കുന്നു. മുന്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് വീഴ്ച പറ്റിയെന്ന സോളാര്‍ കമ്മിഷന്‍ കണ്ടെത്തല്‍ ഇടതു ക്യാമ്പിന് ആവേശത്തിലാക്കുന്നു.

പ്രതിരോധത്തില്‍ നിന്ന് പ്രത്യാക്രമണത്തിലേയ്‌ക്ക് കടക്കാന്‍ യു.ഡി.എഫിന്റെ ആയുധം മന്ത്ര തോമസ് ചാണ്ടിയുടെ കൈയേറ്റ വിഷയങ്ങള്‍ തന്നെ. തോമസ് ചാണ്ടിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്ന പ്രചരണവുമായി അഴിമതി മുഖ്യ വിഷയമാക്കുകയാണ് യു.ഡി.എഫ്. സോളാര്‍, തോമസ് ചാണ്ടി വിഷയങ്ങളില്‍ ഉണ്ടാകുന്ന ഒാരോ ചലനത്തിന്റെയും പ്രതിഫലനം  ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രതീക്ഷിക്കാം.

 

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
ഇടുക്കിയിൽ വോട്ട് ചെയ്ത് മടങ്ങിയ യുവാവ് ചെക്ക് ഡാമിൽ മുങ്ങിമരിച്ചു